ജില്ലയില്‍ പോളിങ് 71.34 ശതമാനം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിങ്. രാത്രി ഒമ്പതു മണിക്കു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 71.34 ശതമാനം പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ 71.13 ഉം തിരുവനന്തപുരം മണ്ഡലത്തില്‍ 71.54ഉം ആണ് പോളിങ് ശതമാനം.
അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ 70.50, വട്ടിയൂര്‍ക്കാവ് 66.42, തിരുവനന്തപുരം 63.18, നേമം 73.32, പാറശാല 76.04, കോവളം 75.60, നെയ്യാറ്റിന്‍കര 75.75 ശതമാനം എന്നിങ്ങനെയാണ് പോളിങ്ങ് രേഖപ്പെടുത്തിയത്.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ 66.10, ആറ്റിങ്ങല്‍ 71.59, ചിറയിന്‍കീഴ് 72.31, നെടുമങ്ങാട് 70.14, വാമനപുരം 68.57, അരുവിക്കര 74.19, കാട്ടാക്കട 75.05 ശതമാനം എന്നിങ്ങനെയാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. സുരക്ഷയ്ക്ക് കേന്ദ്ര സേവോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഓരോ ബൂത്തുകളില്‍നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുള്ള സ്ട്രോങ് റൂമിലേക്കു മാറ്റുന്ന നടപടികള്‍ രാത്രിയും നടക്കുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രത്തിലെത്തിച്ച ശേഷം അവിടെനിന്നു പ്രത്യേക വാഹനങ്ങളിലാകും സ്ട്രോങ് റൂമുകളിലേക്കു മാറ്റുന്നത്. വോട്ടെണ്ണല്‍ നടക്കുന്ന മേയ് 23 വരെ യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.
കേന്ദ്ര സേനയുടെ അതീവ സുരക്ഷയും നിരീക്ഷണവും ഇവിടെ ഏര്‍പ്പെടുത്തും. സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ര്‍ക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്.
ആറ്റിങ്ങല്‍ - സര്‍വോദയ വിദ്യാലയ ലിറ്റില്‍ഫ്ളവര്‍ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിന്‍കീഴ് - സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് - സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം - സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, കഴക്കൂട്ടം - സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം - മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര - ജയ് മാതാ ഐ.ടി.സി, പാറശാല - മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട - മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം - മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാള്‍ എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."