വീട്ടുടമയും സുഹൃത്തുക്കളും ഉറങ്ങുന്നതിനിടെ അലമാര കുത്തിത്തുറന്ന് മോഷണം
പെരിന്തല്‍മണ്ണ: വീട്ടുടമയും സുഹൃത്തുക്കളും ഉറങ്ങുന്നതിനിടെ അലമാര കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ കവര്‍ന്നു.
അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിനു സമീപം ആണിയന്‍ പറമ്പില്‍ അബ്ദുല്‍ സലാം എന്ന പാപ്പനുവിന്റെ വീടിനുള്ളിലെ അലമാര തകര്‍ത്താണ് മോഷണം. ബുധനാഴ്ച രാത്രി വീട്ടുടമയായ അബ്ദുസലാമും രണ്ട് സുഹൃത്തുകളും ഭക്ഷണം കഴിച്ച ശേഷം രണ്ടു മുറികളിലായി ഉറങ്ങുകയായിരുന്നു.
രാവിലെ കൂട്ടുകാര്‍ പോയതിനു ശേഷം വീടിന്റെ മുറിയില്‍ അലമാര പൊളിഞ്ഞത് ശ്രദ്ധയില്‍ പെട്ടതോടെ സൂക്ഷ്മമായി പരിശോധിക്കുന്നതിനിടെയാണ് പണം സൂക്ഷിച്ചിരുന്ന അലമാരയുടെ വാതില്‍ കുത്തിത്തുറന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. പെരിന്തല്‍മണ്ണ പൊലിസ് സ്ഥലം പരിശോധിച്ചു.
വീട്ടുടമക്ക് ചിലരെ സംശയമുണ്ടെന്നും വിരലടയാള വിദഗ്ധര്‍ പരിശോധിച്ച ശേഷം പ്രതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."