കണ്ണൂരില്‍ നിന്നും സ്ഥലംമാറ്റിയ എസ്.ഐമാര്‍ തിരിച്ചെത്തി
കണ്ണൂര്‍: ഭരണകക്ഷിയുടെ അപ്രീതിക്കിരയായ എസ്.ഐമാര്‍ കണ്ണൂരിലേക്ക് തിരിച്ചെത്തി. ജില്ലയ്ക്കു പുറത്ത് സ്ഥലംമാറ്റിയ അഞ്ച് എസ്.ഐമാരാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ ജൂലൈ മൂന്നിനാണ് അഞ്ച് എസ്.ഐമാരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. തലശേരി പ്രിന്‍സിപ്പല്‍ എസ്.ഐ ഷാജുവിനെ എറണാകുളം റെയ്ഞ്ചിലേക്കും കണ്ണൂര്‍ ട്രാഫിക് എസ്.ഐ സുധാകരനെ തിരുവനന്തപുരം റെയ്ഞ്ചിലേക്കും കണ്ണൂര്‍ അഡീഷണല്‍ പി.എസ് ഉണ്ണികൃഷ്ണനെ തൃശൂര്‍ റെയ്ഞ്ചിലേക്കും കതിരൂര്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടനെ തിരുവനന്തപുരത്തേക്കും ചെറുപുഴ എസ്.ഐ സ്മിതേഷിനെ തൃശൂര്‍ റെയ്ഞ്ചിലേക്കുമാണ് സ്ഥലംമാറ്റിയത്. നേരത്തെ കണ്ണൂരില്‍ നിന്നും 11 എസ്.ഐമാരെയാണ് സ്ഥലംമാറ്റിയത്. ഇതില്‍ ആഞ്ചുപേര്‍ ഇവിടെ ജോലിചെയ്യുന്നവരും മറ്റുള്ളവര്‍ തെരഞ്ഞെടുപ്പുകാലത്ത് വന്നവരുമാണ്. ഇവരെ സ്ഥലംമാറ്റിയതിനു പകരം രണ്ടുപേര്‍ മാത്രമാണ് കണ്ണൂരിലേക്ക് വന്നത്. ഇതുകാരണം ജില്ലയില്‍ എസ്.ഐമാരുടെ കുറവുണ്ടാകുമെന്നും ക്രമസമാധാനപാലനത്തെ ബാധിക്കുമെന്നും ഡി.ജി.പിക്ക് എസ്.പി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിലേക്കു കൊണ്ടുവന്നവരെ കൂടി ഇവിടെ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയത്. സ്ഥലംമാറ്റത്തില്‍ വ്യക്തിഗത പ്രയാസമുണ്ടെന്നറിയിച്ച് കതിരൂര്‍ എസ്.ഐ കല്യാടന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."