HOME
DETAILS
MAL
റോഡരികിലെ അനധികൃത വിശ്രമ കേന്ദ്രം പൊളിച്ചുമാറ്റി
backup
August 26 2018 | 05:08 AM
കാളികാവ്: റോഡരികിലെ അനധികൃത വിശ്രമ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റി. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയോരത്ത് വെടിവച്ചപാറയില് അനധികൃതമായി നിര്‍മിച്ച വിശ്രമ കേന്ദ്രങ്ങളാണ് പൊലിസ് പൊളിച്ചുമാറ്റിയത്. ഒരു വര്‍ഷം മുന്‍പ് കാളികാവ് സ്റ്റേഷന് പരിധിയിലെ അനധികൃത വിശ്രമ കേന്ദ്രങ്ങള്‍ മുഴുവനും പൊളിച്ച് മാറ്റിയിരുന്നു. കാളികാവ് എ.എസ്.ഐ രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിശ്രമ കേന്ദ്രങ്ങള്‍ പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്.
കാളികാവ് പൊലിസ് സ്റ്റേഷന് പരിധിയിലെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുമെന്നും അധികൃതര്‍ പറഞ്ഞു. ഗതാഗത പ്രശ്നങ്ങള്‍ക്ക് പുറമെ യാത്രക്കാര്‍ക്ക് കൂടി ശല്യമാകുന്നതിനാലാണ് അനധികൃത വിശ്രമ കേന്ദ്രങ്ങള്‍ പൊളിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."