HOME
DETAILS
MAL
യു.എ.ഇയോട് മാപ്പുചോദിച്ച് സുഹ അറഫാത്ത്
backup
August 24 2020 | 01:08 AM
തൂനിസ്: യു.എ.ഇ-ഇസ്റാഈല്‍ ഉടമ്പടിക്കെതിരേ ഫലസ്തീനികള്‍ പ്രതിഷേധിക്കുന്നതിന് യു.എ.ഇയോടു മാപ്പുചോദിച്ച് യാസര്‍ അറഫാത്തിന്റെ വിധവ സുഹ അറഫാത്ത്. 57കാരിയായ സുഹ 2004ല്‍ അറഫാത്ത് മരിച്ചതോടെ തുനീഷ്യയിലാണ് താമസം. അവിടെ പൗരത്വവും നേടിയിട്ടുണ്ട്.
കരാറില്‍ യു.എ.ഇ ഒപ്പിട്ടതോടെ യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദിന്റെ ഫോട്ടോയും യു.എ.ഇ പതാകയും ഫലസ്തീനികള്‍ കത്തിച്ചിരുന്നു.
അതേസമയം സുഹ മാപ്പുചോദിച്ചത് ഫലസ്തീനികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. യു.എ.ഇയോട് ആരും മാപ്പു ചോദിക്കേണ്ട കാര്യമില്ലെന്ന് അറഫാത്ത് സ്ഥാപിച്ച ഫതഹ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുനീറുല്‍ ജഗോബ് പറഞ്ഞു. ഫലസ്തീനികള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരാണ് ഈ സ്ത്രീയോട് ആവശ്യപ്പെട്ടതെന്നും നാവടക്കുകയാണ് അവര്‍ക്ക് നല്ലതെന്നും പി.എല്‍.ഒയുടെ ഒരു നേതാവ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."