HOME
DETAILS

വഴിമുടക്കി കെ.എസ്.ഇ.ബി; പരാതിയുമായി കുടുംബം

  
backup
August 26 2018 | 05:08 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%be

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ കെ.എസ്.ഇ.ബിക്കെതിരേ പരാതിയുമായി കുടുംബം. 220 കെ.വി സബ്‌സ്റ്റേഷനു സമീപത്ത് താമസിക്കുന്ന പി.കെ പ്രേമജയും കുടുംബവുമാണ് പരാതിക്കാര്‍. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി താമസിക്കുന്ന പുരയിടത്തിന് സമീപത്ത് പുതിയതായി വാങ്ങിയ പറമ്പിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിക്കാന്‍ അനുമതി ചോദിച്ചതുമുതലാണ് അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഭീഷണിയുള്‍പ്പെടെ നടപടികള്‍ ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.
2018 ജൂലൈ ആദ്യം പരാതി നല്‍കി മറുപടി ലഭിക്കാത്തതിനാല്‍ നേരിട്ടുചെന്ന് അന്വേഷിച്ചപ്പോള്‍ വീടിന്റെ സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട വിഷയമുണ്ടെന്നും അതിനാല്‍ സ്ലാബിടാന്‍ അനുവദിക്കില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം ഒരു വിഷയവും കെ.എസ്.ഇ.ബി അധികൃതര്‍ ഉന്നയിച്ചിട്ടില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മുമ്പേ ഇവിടെ സ്ഥിരതാമസമാക്കിയ പ്രേമജയുടെ ഭര്‍ത്താവിന്റെ പേരിലുള്ള മൂന്ന് സെന്റ് ഉള്‍പ്പെടെ ഏറ്റെടുത്തുകൊണ്ടാണ് റോഡ് നിര്‍മിച്ചത്. ഇവര്‍ ഉള്‍പ്പെടെ പത്തോളം വീട്ടുകാര്‍ ഈ റോഡ് ഉപയോഗിച്ചുവരികയാണ്. അതിനിടെ രണ്ടുപേരുമായി വീട്ടിലെത്തിയ അസി. എന്‍ജിനീയര്‍ സെപ്റ്റിക് ടാങ്ക് മാറ്റിയില്ലെങ്കില്‍ വീട്ടിലേക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴി തടസപ്പെടുത്തുമെന്നും വാഹനം പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. അളുകളെ കൂട്ടിയെത്തി നിലവില്‍ ഉപയോഗിക്കുന്ന സ്ലാബ് കേടുവരുത്തുകയും ചെയ്തു. ഇതിനുശേഷം ഇവരുടെ വാഹനം ബന്ധുവീട്ടിലാണ് വയ്ക്കുന്നത്. പ്രേമജയുടെ ഭര്‍ത്താവ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവ പഴയ നിലയിലാക്കി കൊടുക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കാന്‍ തയാറായില്ലെന്നും ഇവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago