HOME
DETAILS
MAL
ചന്ദ്രശേഖരന്റെ ചോരവീഴ്ത്തിയ കൈക്ക് ഒരു ആര്‍.എം.പിക്കാരനും വോട്ടുചെയ്യില്ല; ജയരാജന്റെ വീരവാദത്തിന് രമയുടെ മറുപടി
backup
April 24 2019 | 06:04 AM
വടകര: ചന്ദ്രശേഖരന്റെ ചോര വീഴ്ത്തിയ കൈക്ക് ഒരു ആര്‍.എം.പി പ്രവര്‍ത്തകനും വോട്ട് ചെയ്തിട്ടില്ലെന്നും ചെയ്യുകയില്ലെന്നും കെ.കെ രമ. സി.പി.എമ്മിനാണ് വടകരയില്‍ ആര്‍.എംപിയുടെ വോട്ടു കിട്ടിയെതെന്ന പി. ജയരാജന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഈ വീരവാദം പരാജയഭീതിയില്‍ നിന്നുണ്ടാകുന്നതാണെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.
ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിനാണ് ലഭിച്ചതെന്നും കൊലപാതക രാഷ്ടീയം വടകരയില്‍ ഫലം കണ്ടിട്ടില്ലെന്നുമുള്ള ജയരാജന്‍ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."