നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു
പാലക്കാട്: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം മന്ദഗതിയിലായതോടെ നാടും നഗരവും മാലിന്യത്താല്‍ നിറയുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി നഗരസഭയുടെ നേതൃത്വത്തിലുളള മാലിന്യനീക്കം നിലച്ചമട്ടാണ്. മാലിന്യനീക്കം കാര്യക്ഷമമല്ലാത്തതിനാല്‍ നഗരസഭാ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞുകൂടുന്നത് പതിവാകുന്നു.
മാലിന്യം നീക്കാന്‍ നഗരസഭാഭരണാധികാരികള്‍ ഇതുവരെ ഒന്നും ചെയ്യാത്തത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കും.നഗരസഭയില്‍ ശുചീകരണത്തിനായുള്ള വാഹനങ്ങള്‍ മിക്കതും കട്ടപ്പുറത്തുമാണ്. ആറു ട്രാക്ടറും മൂന്നു മിനിട്രാക്ടറും ആറു പുതിയ ആപ്പ ഓട്ടോറിക്ഷകളുമാണ് ശുചീകരണ പ്രവര്‍ത്തനത്തിനായുള്ളത്. മാലിന്യം ശേഖരിക്കുന്ന ഒരു ഡംമ്പര്‍ പ്ലേസറും ഉണ്‍്. ഓടിക്കൊണ്‍ിരുന്ന ഡിസിഎം ടൊയോട്ട വാഹനവുമാകട്ടെ മാസങ്ങളായി കട്ടപ്പുറത്താണ്. ജില്ലാ ആശുപത്രിയുടെ പരിസരം പോലും ശൂചീകരിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് നഗരസഭ വരുത്തിയിട്ടുള്ളത്.
മഴക്കാലമായതോടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്ക് ചുറ്റും വൃത്തിഹീനമായ സ്ഥിതിയാണ്. ദുര്‍ഗന്ധത്താല്‍ നടക്കാന്‍ പോലും പറ്റാത്ത നിലയില്‍ മാലിന്യം നിക്ഷേപിച്ച സ്ഥിതിയാണ് നഗരത്തിന്റെ മിക്ക റോഡുകളിലും കവലകളിലും. ടൗണ്‍ സ്റ്റാന്‍ഡിന് പിന്നിലുള്ള റോഡ്, കെഎസ്ആര്‍ടിസി പരിസരം, മുനിസിപ്പല്‍ സ്റ്റാന്‍ഡ്, സ്‌റ്റേഡിയം സ്റ്റാന്‍ഡ്, കോട്ടമൈതാനം എന്നിവിടങ്ങളിലും മാലിന്യം അഴുകി കിടക്കുന്നത് പതിവ് കാഴ്ച്ചയാണ്.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നതോടെ നഗരസഭക്ക് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പ്രത്യേക കേന്ദ്രം ആരംഭിക്കേണ്ടിവരും. എന്നാല്‍ അത്തരത്തില്‍ ഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്‍ായിട്ടില്ല.
പ്ലാസ്റ്റിക് കവറുകള്‍ കഴുകി വൃത്തിയാക്കി ക്ലീന്‍ കേരളക്ക് നേരത്തെ നല്‍കിയിരുന്നു. ഇത് തുടക്കത്തില്‍ ചെയ്തതല്ലാതെ തുടരാന്‍ നഗരസഭതയ്യാറാവാത്തതുമൂലം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മിക്കയിടത്തും കുമിഞ്ഞുക്കൂടുകയാണ്. പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷോപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനോ മാലിന്യ സംഭരണകേന്ദ്രങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കനോ ഭരണകുടം തയ്യാറാകാത്തത് നഗരനിരത്തുകളെ മാലിന്യ തൊട്ടിയാക്കി മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."