HOME
DETAILS

109ലും പരസഹായമില്ലാതെ വോട്ട് ചെയ്ത് നാരായണന്‍

  
backup
April 24 2019 | 07:04 AM

109%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d

കേളകം: കണിച്ചാറിലെ 109 വയസുള്ള മാടശ്ശേരി നാരായണന്‍ ഇത്തവണയും പരസഹായമില്ലാതെ വോട്ട് ചെയ്യാനെത്തി. കണിച്ചാര്‍ യു.പി സ്‌കൂളിലെ ബൂത്തിലാണു നാരായണന്‍ വോട്ട് രേഖപ്പെടുത്തിയത്. പ്രായം ഏറെയായെങ്കിലും അതൊന്നും വകവയ്ക്കാതെ വോട്ട് ചെയ്യാനെത്തിയ നാരായണനാണ് ഇന്നലെ ജില്ലയില്‍ താരമായത്. വയസ് 109 ആയെങ്കിലും സ്മാര്‍ട്ടാണ് ഇദ്ദേഹം. ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ പരമാവധി പരസഹായമില്ലാതെ നിര്‍വഹിക്കും. ഒരു തെരഞ്ഞെടുപ്പ് കൂടി വന്നെത്തുമ്പോള്‍ നാരായണന്റെ വോട്ടിനു പ്രാധാന്യമേറെയുണ്ട്. വയോജനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ബൂത്തുകളിലെത്തിച്ച് ഓപ്പണ്‍ വോട്ട് ചെയ്യിക്കുന്ന പതിവ് തെരഞ്ഞെടുപ്പ് ദിവസത്തെ മുഖ്യപ്രവര്‍ത്തനമാണ്. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്യാമെന്നു പറഞ്ഞ് മാടശ്ശേരിയെ ആരെങ്കിലും സമീപിച്ചാല്‍ തനിക്ക് പരസഹായം വേണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം.
പരസഹായമില്ലാതെ തന്റെ മനസില്‍ സൂക്ഷിക്കുന്ന രാഷ്ട്രീയത്തിനു പ്രാമുഖ്യം നല്‍കി സ്വന്തം വോട്ട് രേഖപ്പെടുത്തും. ഈ തെരഞ്ഞെടുപ്പിലും അതില്‍ മാറ്റമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. ദിവസവും പത്രവായന നിര്‍ബന്ധമാണു നാരായണന്. മുഖപ്രസംഗ പേജടക്കം മനസിരുത്തി വായിക്കും. കുശലം പറയാന്‍ എത്തുന്നവരോടു നല്ല ഓര്‍മശക്തിയോടെ തമാശ കലര്‍ത്തി രാഷ്ട്രീയം പറയും. പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളൂ ഇദ്ദേഹത്തിന്.
1945 കാലത്ത് തിരുവിതാംകൂറില്‍ നിന്നു മലബാറിലേക്കു കുടിയേറിയ ജനവിഭാഗത്തിന്റെ പ്രതിനിധിയാണു മാടശ്ശേരി നാരായണന്‍. അങ്ങനെ കണിച്ചാറിലെത്തി ജീവിതം കെട്ടിപ്പടുത്തവരില്‍ ഒരാള്‍. കഠിനാധ്വാനത്തിന്റെ അതിജീവനത്തിന്റെ കരുത്തുറ്റ ഓര്‍മകളുണ്ട് അങ്ങനെയുള്ളവരുടെ മനസില്‍. ആ കാലവും ഏതാണ്ടൊക്കെ ഓര്‍മിച്ചെടുക്കാന്‍ മാടശ്ശേരിക്കു പറ്റും.
കണിച്ചാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശാന്തിയായിരുന്നു അന്‍പതു വര്‍ഷക്കാലം. ഭാര്യ മീനാക്ഷിക്കു 97 വയസായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  17 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  17 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  17 days ago