കാരുണ്യത്തിന്റെ കരങ്ങളുമായി ഗ്രാമവികസന വകുപ്പ് ജീവനക്കാരും
ആലപ്പുഴ: പ്രളയബാധിതരെ സഹായിക്കുന്നതിനായി കൊല്ലം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ സമാഹരിച്ച സാധനങ്ങളുമായുള്ള വാഹനം ആലപ്പുഴയിലെത്തി. 20ലക്ഷം രൂപയുടെ സാധനങ്ങളാണ് കൊല്ലം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും സഹകരണത്തോടെ സമാഹരിച്ചത്.
ജില്ല കലക്ടര്‍ കാര്‍ത്തികേയന്‍, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജെ. ആന്റണി, പ്രോജക്ട് ഡയറക്ടര്‍ ലാസര്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമവികസന വകുപ്പു ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഫ്‌ളാഗ് ഓഫ് ചെയ്ത വാഹനമാണ് ആലപ്പുഴയിലെത്തിയത്.
കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ ഇന്നലെയും ജില്ലയ്ക്ക് ലഭിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രധാനകേന്ദ്രമായി നടത്തിയ ശുചീകരണ യജ്ഞത്തില്‍ തഴക്കര,മാന്നാര്‍ ഗ്രാമപഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ബാധിതമായ നിരവധി വീടുകളും,പൊതു സ്ഥാപനങ്ങളും, വഴികളും ഗ്രാമവികസന വകുപ്പിലെ ജീവനക്കാര്‍ വൃത്തിയാക്കി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ് നേതൃത്വം നല്‍കി.
കൊല്ലം ജില്ലയിലെ ബി.ഡി.ഓമാരായ അനില്‍,അജയന്‍ ,ജില്ല വനിതക്ഷേമ ഓഫീസര്‍ പ്രസന്നകുമാരി, കൊല്ലം പ്രൊജക്ട് ഡയറക്ടര്‍ ലാസര്‍, കാസറഗോഡ് പ്രൊജക്ട് ഡയറക്ടര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം. കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മാവേലിക്കരയില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളിയാവാന്‍ എത്തുന്നുണ്ട്, കൊട്ടാരക്കര ഇ.റ്റി.സി പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാറിന്റെ ഇരുപതംഗ സംഘവും ശ്രമദാനത്തിനായി ഇവിടേക്കെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."