HOME
DETAILS

ഷാഫി പറമ്പിലിന്റെ പരാമര്‍ശം നീക്കണമെന്ന്  ഗണേഷ് കുമാര്‍; സഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം

  
backup
August 25 2020 | 02:08 AM

%e0%b4%b7%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d
 
 
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ഷാഫി പറമ്പിലിന്റെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ എഴുന്നേറ്റതിനു പിന്നാലെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം. 
വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൂടി ഇടപെട്ടതോടെ അല്‍പനേരം സഭ പ്രക്ഷുബ്ദമായി. ഗണേഷ് കുമാര്‍ ഇപ്പോള്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് കേള്‍ക്കാതിരിക്കട്ടെയെന്നും നേരത്തേ പിതാവിനെ ജയിലില്‍ അടച്ചതിന് ഇടതുപക്ഷത്തിനെതിരേ പരാതി പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ അവരെ അനുകൂലിക്കുകയാണെന്നുമായിരുന്നു ഷാഫി പറമ്പിലിന്റെ പരാമര്‍ശം. ഇതിനു മറുപടിയായി താന്‍ ഓടിളക്കി വന്നതല്ലെന്നും ഇടതുപക്ഷത്തോട് ചേര്‍ന്നത് തന്റെ പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണെന്നും  പറഞ്ഞ ഗണേഷ്  കുമാര്‍ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.  
ഗണേഷ് കുമാര്‍ മറുപടി പറഞ്ഞതിനു പിന്നാലെ അനില്‍ അക്കര  അദ്ദേഹത്തിന്റെ സീറ്റിനടുത്തേക്ക്  വരാനൊരുങ്ങിയത് ശരിയായില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റു. നിലപാട് വ്യക്തമാക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഇതോടെ സഭ ബഹളത്തില്‍ മുങ്ങി. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തേണ്ടെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പക്ഷംപിടിച്ച് സംസാരിക്കരുതെന്നും  ചെന്നിത്തല പറഞ്ഞു. 
വേണമെങ്കില്‍ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി ഇ.പി ജയരാജന്‍, എം.എല്‍.എമാരായ കെ.സി ജോസഫ്, എം.സ്വരാജ്, കെ.എസ് ശബരീനാഥന്‍, അനില്‍ അക്കര തുടങ്ങിയവര്‍ തമ്മില്‍ വാക്കേറ്റമായി. പ്രശ്‌നം  രൂക്ഷമായതോടെ ഇടപെട്ട് സംസാരിച്ച സ്പീക്കര്‍ വിഷയം പരിശോധിക്കുമെന്നും സഭയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മാത്രമേ രേഖകളില്‍ ഉണ്ടാകൂവെന്നും വ്യക്തമാക്കിയതോടെയാണ് അംഗങ്ങള്‍ പിന്തിരിഞ്ഞത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  25 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago