HOME
DETAILS
MAL
അറഫയിൽ നിന്നൊരു കാരുണ്യം; മകന്റെ ഘാതകന് മാപ്പു നൽകി
backup
August 26 2018 | 08:08 AM
മക്ക: കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയുടെ താഴ്വാരത്തു നിന്നൊരു മറ്റൊരു കാര്യണ്യ വാർത്ത. സ്വന്തം മകനെ കൊലപ്പെടുത്തിയ കൊലപാതകിക്ക് മകന്റെ പിതാവ് നിരുപാധികം മാപ്പു നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. യമനി തീർത്ഥാടകൻ ഹാദി മുഹമ്മദ് മബ്ഖൂത്ത് അല്‍ശുബൈരിയാണ് നിരുപാധികം മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്. സംശുദ്ധ ജീവിതത്തിനായി സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കുന്ന വേളയിൽ തന്നെ തന്റെ സൃഷ്ടികളോടും കാരുണ്യം കാണിക്കുകയെന്നു മഹത്തായ സന്ദേശമാണ് ഹാദി മുഹമ്മദ് മബ്ഖൂത്ത് കാണിച്ചു നൽകുന്നത്.
സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അതിഥിയായാണ് ഹാദി മുഹമ്മദ് മബ്ഖൂത്ത് ഹജ്ജിനെത്തിയത്. നല്ല തീരുമാനത്തില്‍ എത്തിച്ചേരുന്നതിന് ദൈവിക സഹായം തേടിയുള്ള പ്രത്യേക നമസ്‌കാരം (സ്വലാത്തുല്‍ഇസ്തിഖാറ) നിര്‍വഹിച്ച ശേഷമാണ് മകന്റെ ഘാതകന് മാപ്പ് നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഹാദി അല്‍ശുബൈരി പറഞ്ഞു. ഭാര്യയുടെ സാന്നിധ്യത്തിൽ തന്ന് തീരുമാനം യെമന്‍ ഹജ് മിഷനു കീഴിലെ ശരീഅത്ത് കമ്മിറ്റിയെ രേഖാമൂലം കുറിയിക്കുകയും പ്രതിയുടെ ബന്ധുക്കളെ ഫോണിലൂടെ ഇക്കാര്യമറിയിക്കുകയും ചെയ്‌തു. മറ്റു അഞ്ചു പേർ കൂടി സാക്ഷികളായിരുന്നു.
ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനാണു കൂട്ടുകാരന്റെ കരങ്ങളാൽ കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇതിനിടെ പ്രതിക്ക് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച്ഭീ മമായ തുകയും വാഗ്‌ദാനം ചെയ്‌തു സമീപിച്ചിരുന്നു. എന്നാൽ അന്നെല്ലാം അതിൽ നിന്നും മുഖം തിരിച്ച പിതാവ് ദൈവിക പ്രീതി മാത്രം കാംക്ഷിച്ച് അറഫ സംഗമത്തിനിടെ പ്രതിക്ക് മാപ്പ് നല്‍കിയതെന്നു പ്രതികരിച്ചു. പ്രവാചക മാതൃക പിന്‍പറ്റിയാണ് താന്‍ പ്രതിക്ക് മാപ്പ് നല്‍കിയത്. രണ്ടു ആണ്മക്കളിൽ ഒരാൾ നേരത്തെ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇനി മൂന്ന് പെണ്മക്കളാണ് ഇദ്ദേഹത്തിനുള്ളത്. എല്ലാവരും വിട്ടുവീഴ്ചയും സഹിഷ്ണുതയും കാണിക്കണം- ഹാദി മുഹമ്മദ് മബ്ഖൂത്ത് അല്‍ശുബൈരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."