തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്കി മാനസികമായി പീഡിപ്പിച്ചതായി ആരോപണം
പീരുമേട്: പിഞ്ച് കുഞ്ഞുങ്ങളുടെ അമ്മമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്കി മാനസികമായി പീഡിപ്പിച്ചതായി ആരോപണം. പീരുമേട് കുട്ടിക്കാനം അഞ്ചാം ബറ്റാലിയനിലെ ആംഡ് പൊലിസ് വിഭാഗത്തിലെ വനിതാ പൊലിസുകാര്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
ഈ ബറ്റാലിയനിലെ പൊലിസുകാരെ കട്ടപ്പന, പീരുമേട്, കുമളി, വണ്ടിപ്പെരിയാര്‍ സ്റ്റേഷനുകളിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിട്ടിരുന്നത്. ഇവരില്‍ പലരും അഞ്ചു മാസത്തില്‍ താഴെ പ്രായമായ കുട്ടികളുടെ അമ്മമാരാണ്. ഇവര്‍ക്ക് തിങ്കളാഴ്ച രാവിലെ മുതല്‍ ഇന്ന് ഉച്ചവരെ ഡ്യൂട്ടിയായതിനാല്‍ സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി.
ആംഡ് ബറ്റാലിയന് വനിതാ പൊലിസ്കാര്‍ക്ക് ഡ്യൂട്ടി നല്‍കുന്നത് സി.ഐ യുടെ റിപ്പോര്‍ട്ട് പ്രകാരം ഡിവൈ.എസ്.പിയാണ്. ഇങ്ങനെ ലിസ്റ്റ് തയാറാക്കിയതിലെ പാകപ്പിഴവാണ് വനിതാ പൊലിസുകാര്‍ക്ക് ദുരിതമായത്.
ഡ്യൂട്ടി തയാറാക്കിയതിലെ പാകപ്പിഴയാണ് ഇതിന് കാരണമെന്ന് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വനിതാ പൊലിസുകാര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും സ്ഥലം മാറ്റമുള്‍പ്പെടെയുള്ള ഭീഷണിയെ ഭയന്ന് പരാതി നല്കാന് വിമുഖത കാണിക്കുകയാണെന്ന് ഇവരുടെ രക്ഷിതാക്കളും ഭര്ത്താക്കന്മാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."