HOME
DETAILS
MAL
പ്രശാന്ത് ഭൂഷന്റെ സത്യവാങ്മൂലം സുപ്രിം കോടതി ഇന്ന് പരിഗണിക്കും
backup
August 25 2020 | 04:08 AM
ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിനെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
അത് തള്ളിയ സാഹചര്യത്തില്‍ ശിക്ഷ വിധിക്കുന്ന നടപടിയിലേക്ക് പോകണോ എന്നതില്‍ ഇന്ന് സുപ്രിംകോടതി തീരുമാനം എടുത്തേക്കും. ഇതോടൊപ്പം പ്രശാന്ത് ഭൂഷണെതിരെ തെഹല്‍ക മാഗസിന് നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കോടതി അലക്ഷ്യ കേസും ഇന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."