110ന്റെ നിറവിലും വെള്ളത്തായി മുത്തശ്ശി വോട്ട് ചെയ്തു
പുതുനഗരം: വാര്‍ധക്യത്തിലും തളരാതെ വെള്ളത്തായി മുത്തശ്ശി സമ്മതിദാന അവകാശം രേഖപ്പെടുത്തുവാനെത്തി. വടവന്നൂര്‍ പഞ്ചായത്തില്‍ പെരുഞ്ചിറ വീട്ടില്‍ നിന്നുമാണ് മന്ദം എ.എം.എം.യു.പി സ്കൂളില്‍ ഉച്ചയ്ക്ക് വോട്ടുചെയ്യാനെത്തിയത്. ഏറ്റവും പ്രായംകൂടിയ വ്യക്തി എന്ന നിലയില്‍ വോട്ടുചെയ്യാന്‍ വെള്ളത്തായി എത്തിയത് വരിയില്‍ നിന്നവര്‍ക്ക് അത്ഭുത കാഴ്ച്ചയായി.
മക്കളായ കാര്ത്തിയാനിയും ദേവിയുമൊത്താണ് മുത്തശ്ശിയെത്തിയത്. ഇരുവശത്തുനിന്നും താങ്ങി പിടിച്ചാണ് വെള്ളത്തായിആവേശകരമായി വോട്ടു ചെയ്യാനെത്തിയത്. പ്രിസൈഡിങ് ഓഫിസറുടെ നടപടിക്രമങ്ങള്‍ക്ക് ശേഷം വെള്ളത്തായി മുത്തശ്ശിയുടെ വോട്ട് ചെയ്യാന്‍ മകള്‍ ദേവിയെ നിയോഗിച്ചു.
വിരലില്‍ മഷി തേച്ചും വിരലടയാളം വെച്ചതിന്റെ മഷി കൈവിരലില്‍ പതിച്ചത് കണ്ട് മുത്തശ്ശിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. വോട്ടുചെയ്യാന്‍ കഴിയില്ലന്ന് വിചാരിച്ചു എന്നാല്‍ ഈ പ്രായത്തിലും വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മുത്തശ്ശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."