തൊഴില്‍ തര്‍ക്കം; കെട്ടിട നിര്‍മാണം നിലച്ചു
കാക്കനാട് : പടമുകള്‍ ഇന്ദിരനഗറിനു സമീപം പണി ആരംഭിച്ച സ്വകാര്യ കെട്ടിട നിര്‍മാണ ഫയലിങ് നിലച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ നടന്ന തൊഴില്‍ തര്‍ക്കമാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്.
ബി.എം.എസ് യൂണിയനും ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു യൂണിയനുകളുയിട്ടാണ് തൊഴില്‍ തര്‍ക്കമുണ്ടായത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൃക്കാക്കര പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
സ്വകാര്യ കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ പണിയുമായി ബന്ധപ്പെട്ട് ബി.എം.എസ് നേതാക്കള്‍ തൊഴില്‍ തര്‍ക്കമുന്നയിച്ചപ്പോള്‍ പൈലിംഗ് വര്‍ക്ക് ആരംഭിക്കുമ്പോള്‍ തൊഴിലാളികളെ പരിഗണിക്കാമെന്ന് സ്വാകാര്യ കരാറുകാരന് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ മറ്റു യൂണിയനുമായി ചേര്‍ന്ന് ഇന്ന് രാവിലെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പ്രതിഷേധിക്കുകയായിരുന്നുവെന്നും ബി.എം.എസ്. തൊഴിലാളികള്‍ പറഞ്ഞു.
തുടര്‍ന്ന് രണ്ടു മണിയോടെ തൃക്കാക്കര എസ്.ഐ. റിച്ചാര്‍ഡ് വര്‍ഗ്ഗീസിന്റെ നേത്യത്വത്തില്‍ വിവിധ യൂണിയന് നേതാക്കളേയും സ്വകാര്യ കരാറുകാരനേയും വിളിച്ച് പ്രശ്നം തീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു യൂണിയന് വിട്ടു വീഴ്ചയ്ക്കു തയ്യാറായില്ല. തുടര്‍ന്ന് തൊഴിലുടമയുടെ ഭാഗമായി ബി.എം.എസ് തൊഴിലാളികളെ കയറ്റാനുള്ള ധാരണ ഉണ്ടാക്കിയെങ്കിലും കരാറുകാരന് തീരുമാനം അറിയിക്കാമെന്ന് ആവശ്യപ്പെട്ടതിനാല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
സി.ഐ.ടി.യു നേതാക്കളായ എം.ടി.ഷണ്മുഖന്, ബാബു, ഐ.എന്‍.ടി.യു.സി. നേതാക്കളായ എം.ഓ.വര്‍ഗ്ഗീസ്, കെ.എം.ഉമ്മര്‍, ബി.എം.എസ്. ജില്ലാ നേതാക്കളായ വിനോദ്, ധനേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."