'ഒരിക്കല്‍കൂടി ഡല്‍ഹിയില്‍ വരണം'; അണ്ണാ ഹസാരെയോട് ബി.ജെ.പി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.എ.പി സര്‍ക്കാരിനെതിരേ ബി.ജെ.പി തുടങ്ങാനിരിക്കുന്ന വിവിധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിന് അണ്ണാ ഹസാരെയെ ക്ഷണിച്ച് ബി.ജെ.പി. ഡല്‍ഹി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയാണ് ഇതുസംബന്ധിച്ച് അണ്ണാ ഹസാരെയ്ക്കു കത്തയച്ചത്.
ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും അഴിമതിക്കെതിരാണെന്നവകാശപ്പെട്ടും 2011 മുതല്‍ യു.പി.എ സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചിരുന്ന അണ്ണാ ഹസാരെ 2014ല്‍ കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതില്‍ വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. നേരത്തെ ഇദ്ദേഹത്തിന്റെ സംഘത്തില്‍ അംഗമായിരുന്ന അരവിന്ദ് കെജ്രിവാള് പിന്നീട് അതില്‍നിന്നു രാജിവയ്ക്കുകയും ആംആദ്മി പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. ഹസാരെയുടെ വിശ്വസ്തയായിരുന്ന കിരണ്‍ ബേദിയടക്കമുള്ളവര്‍ പിന്നീട് ബി.ജെ.പിക്കൊപ്പം നില്‍ക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍കൂടി താങ്കള്‍ ഡല്‍ഹിയില്‍ വരണമെന്നും അഴിമതിക്കെതിരേ ശബ്ദിക്കണമെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എഴുതിയ കത്തില്‍ അണ്ണാ ഹസാരെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."