HOME
DETAILS

മുഖ്യമന്ത്രിയുടെ 'നിറംമാറ്റ'ത്തിന്റെ കാരണംതേടി സ്ഥാനാര്‍ഥികളും നേതാക്കളും

  
backup
April 24 2019 | 18:04 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%82%e0%b4%ae

 


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പെട്ടെന്നുള്ള 'നിറംമാറ്റ'ത്തിന്റെ കാരണം തേടി സ്ഥാനാര്‍ഥികളും രാഷ്ട്രീയ നേതാക്കളും. വോട്ടെടുപ്പ് ദിവസം വരെ ചിരിച്ച മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മുഖ്യമന്ത്രി തൊട്ടടുത്ത ദിവസംതന്നെ ക്ഷുഭിതനായി മാറിയതിന്റെ കാരണം തേടിയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പാര്‍ട്ടി കണക്കെടുപ്പ് മുതല്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുവരെ ക്ഷോഭത്തിന് കാരണമാകാമെന്ന ചര്‍ച്ചയാണ് കൊഴുക്കുന്നത്.


വോട്ടെടുപ്പ് നടന്ന ചൊവ്വാഴ്ച രാത്രി കണ്ണൂരില്‍നിന്ന് എറണാകുളത്തെത്തിയ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. ഇന്നലെ രാവിലെ ഗസ്റ്റ് ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടവെ, സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനം സംബന്ധിച്ച് പ്രതികരണം തേടി മുഖ്യമന്ത്രിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം അകാരണമായി ക്ഷുഭിതനായത്. 'മാറിനില്‍ക്ക് അങ്ങോട്ട്' എന്ന് ക്ഷോഭത്തോടെ പ്രതികരിച്ചശേഷം മുഖ്യമന്ത്രി കാറില്‍ക്കയറി പോകുകയായിരുന്നു.


തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കൂടെനിര്‍ത്തുന്നതില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പലവട്ടം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനും മറ്റും മാധ്യമങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനങ്ങളിലും മറ്റും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ ഉദാരമായ സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. സ്ഥിരം ഗൗരവഭാവം മാറ്റിവച്ച് തമാശ പറയുകവരെ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സര്‍വേകള്‍ യു.ഡി.എഫിന് അനുകൂലമായപ്പോള്‍പോലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും മുഖ്യമന്ത്രി ശാന്തനും സരസനുമായാണ് മറുപടി നല്‍കിയത്. ഇടതുമുന്നണിക്ക് പത്ത് സീറ്റ് കിട്ടുമോ എന്ന ചോദ്യത്തിന് 'അതുക്കുംമേലെ' എന്നായിരുന്നു മറുപടി.


സാധാരണഗതിയില്‍ വോട്ടെടുപ്പ് ദിവസം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് ഭരണമുന്നണിക്ക് എത്ര സീറ്റുവരെ കിട്ടാമെന്ന് റിപ്പോര്‍ട്ട് തയാറാക്കാറുണ്ട്. പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് സി.പി.എമ്മും സ്വന്തംനിലക്ക് സാധ്യതാ റിപ്പോര്‍ട്ട് തയറാക്കാറുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുന്‍പുവരെ ഇടതുമുന്നണി വച്ചുപുലര്‍ത്തിയിരുന്ന പ്രതീക്ഷകള്‍ തെറ്റിക്കുന്ന വിധത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതാണോ മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള ക്ഷോഭത്തിന് കാരണമെന്ന ചര്‍ച്ചയാണ് ഉയരുന്നത്.മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വോട്ടര്‍മാര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ച കൊഴുക്കുകയാണ്. 'കടക്ക് പുറത്ത്' വിവാദമുണ്ടായപ്പോള്‍, മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഇടത് സൈബര്‍ പോരാളികള്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഔചിത്യമില്ലായ്മയാണ് അത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഇടത് സൈബര്‍ പോരാളികളുടെ ന്യായീകരണം. എന്നാല്‍, ഇന്നലത്തെ സംഭവത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഇടത് പ്രവര്‍ത്തകരും കാര്യമായി രംഗത്തില്ലെന്നത് ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago