HOME
DETAILS

പോളിങ് 77.68 %

  
backup
April 24, 2019 | 6:22 PM

%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-77-68

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്കാണിത്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. 2014ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.50 ശതമാനം വോട്ട് പോള്‍ ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ പോളിങ് ഇത്തവണ രേഖപ്പെടുത്തിയത് കണ്ണൂര്‍ മണ്ഡലത്തിലാണ് (83.05). തൊട്ടുപിന്നില്‍ വയനാടുണ്ട് (80.31).
കഴിഞ്ഞ തവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. എട്ട് മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം 80 കഴിഞ്ഞത്. കാസര്‍കോട്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 കടന്നത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തൃകോണ മത്സരത്തെ തുടര്‍ന്ന് ശ്രദ്ധേയമായ തിരുവനന്തപുരം മണ്ഡലത്തിലാണ് (73.45). 2014ല്‍ ഇത് 68.69 ശതമാനമായിരുന്നു.


പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 8.35 ശതമാനം പേര്‍ അധികമായി വോട്ട് രേഖപ്പെടുത്തി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. വടകരയിലാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി വോട്ട് രേഖപ്പെടുത്തിയത് (85.9). ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (72.07).


63 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പത്തനംതിട്ടയിലും മാവേലിക്കരയിലും എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരത്ത് 15 പേര്‍ വോട്ട് ചെയ്തു. 38,003 ബാലറ്റ് യൂനിറ്റുകളില്‍ 397 എണ്ണം കേടായി. 32,579 കണ്‍ട്രോള്‍ യൂനിറ്റുകളില്‍ 338ഉം 35,665 വിവിപാറ്റുകളില്‍ 840 എണ്ണവും തകരാറിലായി. വോട്ടിങ്ങ് മെഷിനുകളുടെയും വിവിപാറ്റുകളുടെയും സാങ്കേതിക തകരാര്‍ നിരക്ക് കേരളത്തില്‍ അഖിലേന്ത്യാ അടിസ്ഥാനത്തേക്കാള്‍ കുറവാണെന്നും കാലാവസ്ഥയും കൈകാര്യംചെയ്യുന്നതിലെ വീഴ്ചയുമാണ് ഇതിന് കാരണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടിങ് മെഷിനുകള്‍ വ്യാപകമായി തകരാറിലായെന്ന പ്രചാരണം ശരിയല്ല. പരാതി തെളിയിക്കാത്ത വോട്ടറെ അറസ്റ്റ് ചെയ്യുന്നതിനോട് യോജിപ്പില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ മാനനഷ്ട പരാതിയോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.


മണ്ഡലം, പോളിങ് ശതമാനം (ബ്രായ്ക്കറ്റില്‍ 2014ലെ പോളിങ്)

തിരുവനന്തപുരം- 73.45 (68.6)
ആറ്റിങ്ങല്‍- 74.23 (68.6)
കൊല്ലം- 74.36 (72.1)
പത്തനംതിട്ട- 74.19 (65.81)
മാവേലിക്കര- 74.09 (70.9)
ആലപ്പുഴ- 80.09 (78.5)
കോട്ടയം- 75.29 (71.6)
ഇടുക്കി- 76.26 (70.7)
എറണാകുളം- 77.54 (73.5)
ചാലക്കുടി- 80.44 (76.9)
തൃശൂര്‍- 77.86 (72.1)
ആലത്തൂര്‍- 80.33 (76.3)
പാലക്കാട് - 77.67 (75)
പൊന്നാനി- 74.96 (73.8)
മലപ്പുറം- 75.43 (71.3)
കോഴിക്കോട്- 81.47 (79.7)
വടകര- 82.48 (81.2)
വയനാട്- 80.31 (73.2)
കണ്ണൂര്‍- 83.05 (81)
കാസര്‍കോട്- 80.57 ( 78.4)

കളമശേരിയില്‍
റീപോളിങ്ങ്


തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം മണ്ഡലത്തിലെ കളമശേരി കടുങ്ങല്ലൂരിലെ 83ാം ബൂത്തില്‍ റീപോളിങ്ങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇവിടെ 715 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. എന്നാല്‍, വോട്ടിങ്ങ് യന്ത്രത്തില്‍ 758 വോട്ടുകളുണ്ടായിരുന്നു.
43 വോട്ടുകള്‍ അധികമായി രേഖപ്പെടുത്തി. മോക്ക് പോള്‍ കഴിഞ്ഞതിനുശേഷം ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫിസര്‍ വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നതാണ് വിനയായത്. തിയതി പിന്നീട് തീരുമാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  13 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  13 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  13 days ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  13 days ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  13 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  13 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  13 days ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  14 days ago
No Image

ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Kerala
  •  14 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  14 days ago

No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  14 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  14 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  14 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  14 days ago