കോട്ടോലില്‍നിന്ന് ചാലക്കുടിയിലേക്ക് ശുചീകരണത്തിനായി 80 പേര്‍
കുന്നംകുളം: കടവല്ലൂര്‍ പഞ്ചായത്തിലെ കോട്ടോലില്‍നിന്നും ചാലക്കുടിയിലേക്ക് ശുചീകരണത്തിനായി പോയത് 80 അംഗ സംഘം. പ്രളയത്തില്‍ മലീമസമായ വീടുകള്‍ വൃത്തിയാക്കാനായാണ് ഗ്രാമത്തിലെ വ്യത്യസ്ത ക്ലബുകളില്‍നിന്നായി സംഘം ചാലക്കുടിയിലേക്ക് പോയത്. ചാലക്കുടിയിലെ ദുരിതം അറിഞ്ഞതോടെ ശുചീകരണ പ്രവൃത്തി ഏറ്റെടുക്കനെത്തിയ കൂട്ടം 60 വീടുകളാണ് ഒരു ദിവസം കൊണ്ടു ശുചീകരിച്ചത്.
അഞ്ച് പേരടങ്ങുന്ന 16 സംഘങ്ങളായി ഇറിഗേഷന്‍ കോര്‍ട്ടേഴ്‌സ് വാര്‍ഡിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. പമ്പ് സെറ്റുകളും ജലശുചീകരണ സംവിധാനം, ജനറേറ്റര്‍, കയ്യുറകള്‍, തുടങ്ങി ആവശ്യ സാമഗ്രികളും, ആശാരിമാര്‍, ഇലക്ട്രീഷ്യന്‍സ് പ്ലംബര്‍ തുടങ്ങി വിദഗ്ധ തൊഴിലാളികളും സംഘത്തിലുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം മഹല്ല് കമ്മിറ്റിയും ഗ്രാമത്തിലെ പ്രവാസികളില്‍ നിന്നുമാണ് സ്വരൂപിച്ചത്.
ഇത്തരത്തില്‍ ലഭിച്ച തുകയില്‍ ബാക്കിയുളളത് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. കോട്ടോല്‍ ഗ്രാമീണ വായനശാല, വടക്കേ കോട്ടോല്‍ ചാരറ്റബിള്‍ സൊസൈറ്റി, ടീം ഗസല്‍, എച്ച്.എം.എസ് പരുപൂര്‍ണ തുടങ്ങിയ ഗ്രാമത്തിലെ ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു യാത്ര. പഞ്ചായത്തംഗം ജമാല്‍ കോട്ടോല്‍, അഡ്വ. വി.സി ലത്തീഫ്, പി.എം അലി, രജ്ഞിത്ത് പണിക്കര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."