HOME
DETAILS

ബാഡ്മിന്റണ്‍ ഏഷ്യാ ചാംപ്യന്‍ഷിപ്പ്; സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍

  
backup
April 24, 2019 | 7:13 PM

%e0%b4%ac%e0%b4%be%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d

 

ഹൈദരാബാദ്: ബാഡ്മിന്റണ്‍ ഏഷ്യാ ചാംപ്യന്‍ഷിപ്പില്‍ പി. വി സിന്ധു, സൈന നെഹ്‌വാള്‍, സമീര്‍ വര്‍മ എന്നിവര്‍ക്ക് ജയം. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന കെ. ശ്രീകാന്ത് തോറ്റ് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരവും ലോക 51ാം റാങ്കുകാരനുമായ ശേഷന്‍ ഹിരണോട് പരാജയപ്പെട്ടാണ് ശ്രീകാന്ത് പുറത്തായത്.


16-21, 20-22 നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. രണ്ടാം സെറ്റില്‍ 18-13ന്റെ ലീഡുണ്ടായിരുന്നെങ്കിലും സെറ്റ് പിടിക്കാന്‍ ശ്രീകാന്തിനായില്ല. ലോക 15-ാം റാങ്ക് താരമായ ജപ്പാന്റെ കുസുമായ് സകായിയെ പരാജയപ്പെടുത്തിയാണ് സമീര്‍ വര്‍മ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. 21-13, 17-21, 21-18 എന്ന സ്‌കോറിനായിരുന്നു സമീറിന്റെ ജയം. പ്രീ ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിന്റെ നാക ആങ്കസിനെ നേരിടും. ജപ്പാന്‍ താരം സയാകാ തകാശിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 21-14, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. 28 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായിട്ടായിരുന്നു സിന്ധുവിന്റെ ജയം.


ചൈന താരമായ സിയായാനെ പ്രീ ക്വാര്‍ട്ടറില്‍ സിന്ധു നേരിടും. ചൈനയുടെ ഹാന്‍ യുയിയെയാണ് സൈന നെഹ്‌വാള്‍ പരാജയപ്പെടുത്തിയത്. 12-21, 21-11, 21-17 എന്ന സ്‌കോറിനായിരുന്നു സൈനയുടെ ജയം. ആദ്യ സെറ്റ് കൈവിട്ട സൈന മികച്ച പോരാട്ടത്തിലൂടെ തിരിച്ച് വന്ന് രണ്ടും മൂന്നൂം സെറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  3 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  3 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  3 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  3 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  3 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  3 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  3 days ago