കിയാല്‍-ഇന്‍ഡിഗോ തര്‍ക്കം തീര്‍ക്കാന്‍ ധാരണ
കണ്ണൂര്‍: സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും കണ്ണൂര്‍ വിമാനത്താവള കമ്പനിയുമായുള്ള (കിയാല്‍) തര്‍ക്കം പരിഹരിക്കാന്‍ ധാരണ. വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
വിമാനത്താവളത്തിലെ പാസഞ്ചര്‍ ചെക് ഇന്‍ സേവനങ്ങളില്‍ ഒന്നിന്റെ കരാറില്‍ ഇന്‍ഡിഗോ ഒപ്പിടാത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായിരുന്നത്. ഇതു സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി കിയാല്‍ നേരത്തെ വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. ബാഗേജ് റീ കണ്‍സീലിയേഷന്‍ സംവിധാനവുമായി (ബി.ആര്.എസ്) ബന്ധപ്പെട്ട കരാറിലാണ് ഇന്‍ഡിഗോ ഒപ്പിടാതിരുന്നത്. സിറ്റ എന്ന ഏജന്‍സിയാണ് കിയാലിനായി വിമാനത്താവളത്തില്‍ ഈ സേവനങ്ങള്‍ ഒരുക്കുന്നത്.
കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഈമാസം 30നു ശേഷം കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ ഇന്‍ഡിഗോക്ക് തടസമുണ്ടാവുമെന്നു കിയാല്‍ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. യാത്രക്കാര്‍ക്കു തടസമില്ലാത്ത വിധം പ്രശ്നങ്ങള്‍ പരിഹരിക്കാനാണു ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."