ഇന്ന് കൊവിഡ് മരണങ്ങള് 13, പന്ത്രണ്ടും തിരുവനന്തപുരം ജില്ലയില്‍, ഭീതിയൊഴിയാതെ തലസ്ഥാന ജില്ല
തിരുവനന്തപുരം: ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് പുറത്തുവിട്ടത് 13 മരണങ്ങള്. ഇതില്‍ 12 മരണവും സംഭവിച്ചത് തിരുവനന്തപുരം ജില്ലയില്‍. ഇതിന്റെ നടുക്കത്തിലും ഭീതിയിലുമാണ് തലസ്ഥാന ജില്ല. ഒരാളുടെ മരണം മാത്രമാണ് ഇന്ന് ജില്ലക്കു പുറത്തുനിന്നു റിപ്പോര്‍ട്ട് ചെയ്തത്.
ഈ മാസം 22ന് മരിച്ച തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന് ചെട്ടിയാര്‍ (80), 24ന് മരണപെട്ട പാറശാല സ്വദേശി ചെല്ലയ്യന്‍(85), 23ന് മരിച്ച ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍(83), കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), വട്ടവിള സ്വദേശി ദേവനേശന്‍ (74), ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി(65), ചെങ്കല്‍ സ്വദേശി ഓമന (53), വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണപെട്ട പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരണപെട്ട പുതുക്കുറിച്ചി സ്വദേശി ഷിജിന് (26), ജൂലൈ 30ന് മരിച്ച പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരെല്ലാം തന്നെ തിരുവനന്തപുരം ജില്ലക്കാരാണ്. കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹീം (63) ആണ് മരിച്ചവരിലെ മറ്റൊരാള്‍.
ഇതോടെ സംസ്ഥാനത്ത് ആകെ മരണം 257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."