ജോഷിയെ പ്രളയം ചതിച്ചു; കടം മാത്രം ബാക്കിയായി
പറവൂര്‍: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ തേലത്തുരുത്തുകരയില്‍ തണ്ടാശേരി വീട്ടില്‍ ജോഷി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വാഴ കര്‍ഷകനാണ്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന അനേകരില്‍ ഒരുവന്‍. ഓണ സീസണ്‍ മനസില്‍ കണ്ട് 750 വാഴകളാണ്കൃഷി ചെയ്തത്. വെള്ളപൊക്കത്തില്‍ 100 കുലകള്‍ മോഷണവും പോയി. എല്ലാ വാഴകളും ആറ് പടലയില്‍ കുലച്ചു.
വാഴ കൃഷിക്കായി പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനായി കുറച്ച് നീക്കിയിരിപ്പും കണക്ക് കൂട്ടിയിരുന്നു. എല്ലാ മോഹങ്ങളും പ്രളയം അപഹരിച്ചു. കറി പാകമെത്തിയവാഴകളെല്ലാം പഴുത്ത്,ഇലകള്‍ കരിഞ്ഞു.
പരസ്പരം പ്ലാസ്റ്റിക് വള്ളികള്‍ കൊണ്ട് ബന്ധിച്ചിരുന്ന വാഴയിലെ കുലകള്‍ ഒടിഞ്ഞ് തൂങ്ങി.സ്വര്‍ണാഭരണം പണയപ്പെടുത്തി കുത്തിയതോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 60,000 രൂപയും എളന്തിക്കര വനിതാ സഹകരണ ബാങ്കില്‍ നിന്നും 50,000 രൂപയും ജില്ലാ സഹകരണ ബാങ്ക് പുത്തന്‍വേലിക്കര ശാഖയില്‍ നിന്നും 30,000 രുപയുമാണ് കടമെടുത്തിട്ടുള്ളത്. ഇനി ഇതെങ്ങിനെ വീട്ടുമെന്നതിന് ഒരെത്തും പിടിയുമില്ല. ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ജോഷിയുടെ ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടാണ്‍ മക്കളും കൃഷിയില്‍ സഹായികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."