ബഹറൈനിലേക്ക് കണ്ണൂരില്‍ നിന്നും ഓഗസ്റ്റ് 28ന് എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തും
മനാമ: ബഹറൈനിലേക്ക് കണ്ണൂരില്‍ നിന്നും ഓഗസ്റ്റ് 28ന് എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്ക് എയര്‍ ഇന്ത്യാ സര്‍വ്വീസ് നടത്തിയിരുന്നു.
എന്നാല്‍ എംബസ്സിയിൽ നിന്ന് പെട്ടെന്നുള്ള അറിയിപ്പായതിനാല്‍ പലർക്കും ഇതില്‍ ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്കെല്ലാം ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കൂടാതെ ഓഗസ്റ്റ് 30ന് ഡൽഹിയിൽ നിന്നും വിമാനമുണ്ട്. ഇതിലും ഇവര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നതാണ്. ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് ഇമെയിലിൽ അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് യാത്രക്ക് അർഹത. മനാമയിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫിസിൽ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read also: ബഹ്റൈനിലേക്ക് പുറപ്പെടാനാഗ്രഹിക്കുന്നവർ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."