HOME
DETAILS
MAL
ഇന്ത്യ വെടിവെച്ചിട്ടത് ഒമ്പത് മെഡലുകള്‍
backup
August 27 2018 | 04:08 AM
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് എട്ടാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ഷൂട്ടിങ് സംഘം ജക്കാര്‍ത്തയില്‍ വെടിവെച്ചിട്ടത് ഒമ്പത് സ്വര്‍ണം. രണ്ട് സ്വര്‍ണ്ണവും 4 വെള്ളിയും 3 വെങ്കലവുമടക്കമാണ് ഇന്ത്യ ഒമ്പത് മെഡല്‍ നേടിയത്. സൗരഭ് ചൗധരിയും(10 മീറ്റര്‍ എയര്‍ പിസ്റ്റള്‍) രാഹി ജീവന് സര്‍ണോബാട്ടും(25 മീറ്റര്‍ പിസ്റ്റള്‍) സ്വര്‍ണം നേടിയപ്പോള്‍ ദീപക് കുമാര്‍(10 മീറ്റര്‍ റൈഫിള്‍), സഞ്ജീവ് രാജ്പുത്(50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍), ലക്ഷയ് ലക്ഷയ്(ട്രാപ്), ശര്‍ദ്ധുല്‍ വിഹാന് (ഡബിള്‍ ട്രാപ്) എന്നിവരാണ് വെള്ളി മെഡല്‍ ജേതാക്കള്‍. അഭിഷേക് വര്‍മ്മ(10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), ഹീന സിദ്ധു(10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), അപൂര്‍വി ചന്ദേല, രവി കുമാര്‍ (10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം) എന്നിവരാണ് വെങ്കല മെഡല്‍ ജേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."