HOME
DETAILS

തൊവരിമല ഭൂമിയിലെ കൈയേറ്റം: ഭൂസമര സമിതി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി; രാത്രി വളരെ വൈകിയും കലക്ടറേറ്റ് ഉപരോധം

  
backup
April 25 2019 | 03:04 AM

%e0%b4%a4%e0%b5%8a%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1

കല്‍പ്പറ്റ: തൊവരിമലയില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള എസ്റ്റേറ്റിന് സമീപത്തെ 64 ഏക്കര്‍ വനഭൂമിയില്‍ കൈയേറ്റം സ്ഥാപിച്ച കുടുംബങ്ങളെ വനം വകുപ്പ് പൊലിസിന്റെ സഹായത്തോടെ കുടിയൊഴിപ്പിച്ചു.  സംഭവത്തില്‍ അഖിലേന്ത്യാ ക്രാന്തി കിസാന്‍ സഭയുടെ സംസ്ഥാന നേതാവ് കുഞ്ഞിക്കണാരന്‍, അപ്പാട് രാജേഷ് എന്നിവരുള്‍പ്പടെ മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ ഒന്‍പതോടെ തൊവരിമലയിലെത്തിയ വനം വകുപ്പ് പൊലിസിന്റെ സഹായത്തോടെ ആദ്യം സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് കൈയേറ്റവുമായി ബന്ധപ്പെട്ട മറ്റ് കുടുംബങ്ങളുമായി ചര്‍ച്ച നടത്തുകയും ഇവരെ അവിടെ നിന്നും കുടിയൊഴിപ്പിക്കുകയുമായിരുന്നു. കുടിയൊഴിപ്പിച്ച ആളുകളെ പതിനൊന്നരയോടെ തൊവരിമലയില്‍ നിന്നും പുറത്തെത്തിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ ഡി.എഫ്.ഒയുടെ ഓഫിസിലേക്കെത്തിക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.  സൗത്ത്, നോര്‍ത്ത് ഡി.എഫ്.ഒമാര്‍ കല്‍പ്പറ്റ, കുറിച്യാട്, മേപ്പാടി, പേര്യ റെയ്ഞ്ചര്‍മാര്‍ അടക്കമുള്ള വനം വകുപ്പ് ജീവനക്കാരും വയനാട് പൊലിസ് ഉദ്യോഗസ്ഥരുമാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. വനഭൂമിയില്‍ അതിക്രമിച്ച് കയറി അടിക്കാട് വെട്ടി കുടില്‍കെട്ടി താമസിക്കാന്‍ ശ്രമം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 21നാണ് സി.പി.എം.എല്‍ റെഡ്സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാന്‍ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തില്‍ തൊവരിമലയില്‍ ഹാരിസണ്‍ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ച് ഭൂസമരം ആരംഭിച്ചത്.  1970ല്‍ അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് എച്ച്.എം.എലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ഇതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നുമാണ് ഭൂസമര സമിതിയുടെ ആവശ്യം. സി.പി.എം.എല്‍ റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും ആദിവാസി ഭാരത് മഹാസഭയുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചത്. തൊവരിമല ഭൂമിയില്‍ നൂറ് കണക്കിന് ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങളാണ് 21ന് വൈകിട്ട് മൂന്നോടെ അവകാശം സ്ഥാപിച്ച് കുടില്‍ കെട്ടി സമരമാരംഭിച്ചത്. തൊവരിമലയില്‍ 1970ല്‍ അച്ചുത മേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തിരിച്ചുപിടിച്ച നൂറില്‍ പരം ഹെക്ടര്‍ വരുന്ന മിച്ചഭുമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഭൂസമരമാരംഭിച്ചത്. ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കൈയടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മാണം നടത്തുക, തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭൂസമരത്തിന് തുടക്കം കുറിച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഭൂസമരസമിതി പ്രവര്‍ത്തകര്‍ രാത്രി വളരെ വൈകിയും കലക്ട്രേറ്റ് ഉപരോധിക്കുകയാണ്. വൈകിട്ടാണ് നൂറോളം ആദിവാസികള്‍ കലക്ട്രേറ്റിന്റ പ്രധാന കവാടം ഉപരോധിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago