വിളയാട്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു; ആറുപേര്‍ക്ക് പരുക്ക്
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ 115ാം ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും യു.ഡി.എഫ് വാര്‍ഡ് കണ്‍വീനറുമായ നാറാണണത്ത് താഴക്കുനി ബൈജുവിന്റെ വീട് അക്രമച്ചു. തെരഞ്ഞെടുപ്പ് ദിവസം അര്‍ധരാത്രി 12.30 ഓടെയാണ് അക്രമം നടന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം കേട്ടെത്തിയ വീട്ടുകാരെ അക്രമികള്‍ മര്‍ദിച്ചു. ബൈജു (28), ഭാര്യ ബൈജ(24), മാതാവ് മാധവി (70), സഹോദരന്മാരായ ബിജു(35), രാജേഷ്(33), രജീഷ് (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സഹോദരന് ബിജുവിനെയും രാജേഷിനെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രാജേഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അമ്മയുടെയും ഭാര്യ ബൈജയുടെയും തല ചുമരില്‍ ഇടിച്ച് പരുക്കേല്പിച്ചു. എട്ട് അംഗ സംഘമാണ് അക്രമിച്ചതെന്നും അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്നും പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികള്‍ ആരോപിച്ചു. തെരെഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ട് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. സംഭവത്തില്‍ യു.ഡി.എഫ് വിളയാട്ടൂര്‍ ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. കെ.പി മൊയ്തീന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."