HOME
DETAILS
MAL
യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ കേസ്
backup
August 27 2020 | 03:08 AM
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്തതിന് യു.ഡി.എഫ് നേതാക്കളായ വി.എസ് ശിവകുമാര്‍ എം.എല്‍.എ, മാത്യു കുഴല്നാടന്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്കെതിരേ കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തു.
നേതാക്കന്മാര്ക്ക് പുറമേ സമരം ചെയ്ത കണ്ടാലറിയാവുന്ന അന്‍പതു പേര്, ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത യു.ഡി.എഫ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ബി.ജെ.പി, യുവമോര്‍ച്ച, പട്ടികജാതി മോര്‍ച്ച എന്നീ സംഘടനകള്‍ക്കെതിരേയും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."