എഗ്മൂര്‍ എക്സ്പ്രസ് ട്രെയിനിന്റെ അടിഭാഗത്ത് തീ; ജനം പരിഭ്രാന്തിയിലായി
കാഞ്ഞങ്ങാട്: ഇന്നലെ മംഗളൂരുവില്‍നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന എഗ്മൂര്‍ എക്സ്പ്രസ് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ എത്താറായപ്പോള്‍ വണ്ടിയുടെ എ.സി കോച്ചിന്റെ അടിഭാഗത്ത് തീ പടരുന്നത് കണ്ടു സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായി. രാവിലെ എട്ടരയോടെയാണ് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ വണ്ടി എത്തിയത്.
എന്ജിന് പ്ലാറ്റ്ഫോമില്‍ കടന്നതോടെയാണ് പിറകിലുള്ള എ.സി കമ്പാര്‍ട്മെന്റിന്റെ അടിഭാഗത്ത് തീയാളുന്നത് കണ്ടത്. തുടര്‍ന്നു വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടു. അപ്പോഴും വണ്ടിയുടെ അടിഭാഗത്തുനിന്നു ശക്തമായി പുക വരുന്നുണ്ടായിരുന്നു.
ആദ്യം ജീവനക്കാര്‍ തീ അണച്ചു. തുടര്‍ന്ന് മെക്കാനിക്കല്‍ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്ന് കണ്ടെത്തിയത്.
അരമണിക്കൂറോളം വൈകിയാണ് എഗ്മൂര്‍ യാത്ര പുനരാംഭിച്ചത്. ഇതേ സമയം കാഞ്ഞങ്ങാട് സ്റ്റേഷനില്‍ എത്തിയ ഏറനാട് എക്പ്രസും അരമണിക്കൂറോളം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ പിടിച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."