മനസറിഞ്ഞ് പടന്ന
പ്രളയകാലം തൊട്ടു രണ്ടാഴ്ചയായി പടന്നയില്നിന്നു പ്രളയ സമാനമാണ് ലോറികളില്‍ നിറച്ച ആശ്വാസ സഹായങ്ങള്‍ കേരളത്തിന്റെ നാനാദിക്കുകളിലേക്കു പാഞ്ഞത്. പടന്നയില്‍ നിന്നെത്തുന്ന സാധനങ്ങള്‍ ഏകോപിപ്പിച്ചു വിതരണം ചെയ്യാനും മധ്യകേരളത്തെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും പടന്നക്കാര്‍ എറണാകുളത്ത് ഓഫിസ് തന്നെ തുറന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
പടന്നക്കാരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുഖ്യധാരാ ചാനലുകള്‍ അടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പോഷക സംഘടനകള്‍ക്കു പുറമെ ക്ലബുകളും സാമൂഹ്യ മാധ്യമ കൂട്ടായ്മകളും ഇവിടെ ലീഗിനു പിന്നില്‍ തോളൊപ്പിച്ചു നിന്ന വേറിട്ട കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞത്. നാട്ടിലും മുംബൈ അടക്കമുള്ള ഇതരദേശങ്ങളിലുമുള്ള ഈ കൊച്ചു ദേശത്തെ ഒരാള്‍ പോലും മനുഷ്യകാരുണ്യത്തിന്റെ സഹായഹസ്തം നീട്ടാത്തവരായി ഉണ്ടാവില്ല.
ജനപ്രതിനിധികള്‍ അര മാസത്തെ വേതനം പാര്‍ട്ടികള്‍ ആവശ്യപ്പെടും മുന്‍പേ നല്കി. തന്റെ രണ്ടുമാസ വേതനം നല്കി സ്ഥിരം സമിതി ചെയര്‍മാനായ പി.വി മുഹമ്മദ് അസ്ലം മുന്നില്‍ നടന്നു. കാരുണ്യ പ്രവര്‍ത്തനത്തില്‍ ഒരു നാടിന്റെ സ്നേഹ മനസ് തൊട്ടറിയണമെങ്കില്‍, ജനത കൈകോര്‍ത്ത രംഗം കാണണമെങ്കില്‍ നമുക്ക് പടന്നവരെ പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."