ഓട്ടോഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു
കാസര്‍കോട്: ഓട്ടോഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ നരഹത്യാ ശ്രമത്തിനു പൊലിസ് കേസെടുത്തു. ഉളിയത്തടുക്ക സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ ഇസ്സത്ത് നഗറിലെ മുഹമ്മദി(40)നാണ് മര്‍ദനമേറ്റത്. മുഹമ്മദ് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ ദിവസം വൈകുന്നേരം വാടക പോയി ഉളിയത്തടുക്ക സ്റ്റാന്‍ഡിലേക്കു തിരിച്ചു വരുമ്പോള്‍ ജി.കെ നഗറില്‍ വച്ചാണ് അക്രമിച്ചതെന്നും പേര് ചോദിച്ചതിനു ശേഷമാണ് അക്രമമെന്നും പരാതിയില്‍ പറയുന്നു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മുഹമ്മദിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഉളിയത്തടുക്കയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ആചരിച്ചു.
മുഹമ്മദിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരേയാണ് കേസ്. നരഹത്യാശ്രമത്തിനും സാമുദായിക സംഘര്‍ഷത്തിനു ശ്രമിച്ചതിനുമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."