ദേശീയപാത 66ല്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് പരുക്ക്
കയ്പമംഗലം: ദേശീയപാത 66ല്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിന് സമീപം നിയന്ത്രണം വിട്ട കാര്‍ പാതയോരത്തെ സൂചന ബോര്‍ഡിലും പാര്‍ട്ടി കൊടിമരത്തിലും ഇടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്.
കയ്പമംഗലം സ്വദേശി മായിന്‍വീട്ടില്‍ ഷാഹുല്‍ഹമീദിനാണ് പരുക്കേറ്റത്. ഇയാളെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.
ചളിങ്ങാട് സ്വദേശികളായ കുടുംബവുമൊത്ത് വയനാട് പോയി തിരിച്ചു വരുമ്പോളായിരുന്നു അപകടം. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു.
കയ്പമംഗലം പന്ത്രണ്ടില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചാണ് രണ്ടാമത്തെ അപകടം. കയ്പമംഗലം സ്വദേശി മേനോത്ത് പറമ്പില്‍ ആനന്ദനാണ് പരുക്കേറ്റത്.
ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയായിരുന്നു അപകടം. തളിക്കുളം സ്വദേശികളാണ് ബൈക്കിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."