'വെറുതേ ഊര്‍ജം പാഴാക്കാതെ അത് ബി.ജെ.പിയ്ക്കെതിരെ പ്രയോഗിക്കൂ'; ജിതിന് പ്രസാദക്കെതിരായ നീക്കത്തിനെതിരെ കപില്‍ സിബല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തില്‍ ഒപ്പിട്ട ജിതിന് പ്രസാദയ്ക്കെതിരായ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും ജിതിന് പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയതിനെതിരെയാണ് കപില്‍ സിബലിന്റെ പരാമര്‍ശം.
ജിതിന് പ്രസാദയെ ഔദ്യോഗികമായി ലക്ഷ്യമിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കപില്‍ സിബല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
'യുപിയില്‍ ജിതിന് പ്രസാദയെ ലക്ഷ്യമിടുന്നത് നിര്‍ഭാഗ്യകരമാണ്. ഒരു മിന്നലാക്രമണത്തിലൂടെ ബി.ജെ.പിയെ ലക്ഷ്യമിടുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യേണ്ടത്. പകരം സ്വയം ലക്ഷ്യമിട്ട് സമയം പാഴാക്കുകയാണ്'- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കത്തില്‍ ഒപ്പുവെച്ച പ്രമുഖരില്‍ ഒരാളുമായ മനീഷ് തിവാരി കപില്‍ സിബലിന്റെ ട്വീറ്റിന് പിന്തുണയുമായെത്തി. ട്വീറ്റിനെ ' ദീര്‍ഘദൃഷ്ടിയുള്ളത്' എന്നാണ് തിവാരി അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."