വനസംരക്ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കും: മന്ത്രി കെ.രാജു
തിരുവനന്തപുരം: വനം വകുപ്പിലെ വാച്ചര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് വനം മന്ത്രി കെ.രാജു. പ്രസ് ക്ലബ് ഹാളില്‍ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ട്രൈബല്‍ വാച്ചര്‍മാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വനം സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം വരുത്തും. വനസംരക്ഷകരില്‍ സ്ഥിരപ്പെടുത്താനുള്ളവരുടെ പട്ടിക കുറ്റമറ്റനിലയില്‍ തയ്യാറാക്കും. സ്ഥിരപ്പെടുത്തിയര്‍ക്ക് മുന്‍കാല സേവനം പരിഗണിച്ച് പെന്‍ഷന്‍ കാര്യത്തില്‍ പരിഗണന നല്‍കാന്‍ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
വനവും വനസമ്പത്തും സംരക്ഷിക്കാന്‍ ജീവനക്കാര്‍ ഉത്തരവാദിത്തത്തോടുകൂടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി ശങ്കരദാസ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നിര്‍വഹിച്ചു.
സി .ദിവാകരന്‍ എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി. ഇ എസ് ബിജിമോള്‍ എം.എല്‍.എ, കെ. ജെ. വര്‍ഗീസ് ഐ.എഫ്.എസ്, എസ് .വിജയകുമാരന്‍ നായര്‍, ബാബുപോള്‍ , കെ .സി .ജയപാലന്‍, കെ. പി ഗോപകുമാര്‍, അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, മീനാങ്കല്‍ കുമാര്‍, റ്റി വിജയന്‍, എം കെ വിശ്വനാഥന്‍, ആര്‍ രഘു തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി റ്റി വിജയന്‍ (പ്രസിഡന്റ്), ഡി എസ് ബിജു, വേണു, ഗാന്ധി ഇരവികുളം, റ്റി ജോയി കൊല്ലം (വൈസ് പ്രസിഡന്റുമാര്‍). എം കെ വിശ്വനാഥന്‍ (ജനറല്‍ സെക്രട്ടറി), ആര്‍ രഘു (സെക്രട്ടറി).
എസ് സിന്ധു കൊല്ലം, എന്‍ രാധാകൃഷ്ണന്‍, എ അമൃതാസ്, രാജന്‍ വയനാട് (ജോയിന്റ് സെക്രട്ടറിമാര്‍), പ്രേംകുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."