HOME
DETAILS

വയനാട്ടില്‍ സമസ്തയുടെ 100 വീട്; കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു

  
backup
August 27 2018 | 06:08 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-100-%e0%b4%b5

കല്‍പ്പറ്റ: പ്രളയം തകര്‍ത്ത വയനാടന്‍ ജനതക്ക് സമസ്തയുടെ കൈത്താങ്ങായി 100 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കുന്നു.
സമസ്ത ജില്ലാ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മുഖ്യ രക്ഷാധികാരിയാക്കി കോഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. കല്‍പ്പറ്റ സമസ്താലയത്തില്‍ നടന്ന സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും നേതൃസംഗമമാണ് പദ്ധതി രൂപീകരിച്ചത്. സമസ്ത കേന്ദ്ര മുശാവറാംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത നേതൃസംഗമത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി.
പിണങ്ങോട് അബൂബക്കര്‍ പദ്ധതി വിശദീകരിച്ചു. എസ്. മുഹമ്മദ് ദാരിമി, പോള ഇബ്രാഹീം ദാരിമി, പി. സുബൈര്‍ ഹാജി, എം. ഹസന്‍ മുസ്‌ലിയാര്‍, മുഹമ്മദ്കുട്ടി ഹസനി, ഇബ്രാഹീം മാസ്റ്റര്‍ കൂളിവയല്‍, കെ.എ നാസര്‍ മൗലവി, അയ്യൂബ് മുട്ടില്‍, മുസ്തഫ വെണ്ണിയോട്, പി.ടി ആലിക്കുട്ടി, അബൂബക്കര്‍ റഹ്മാനി സംസാരിച്ചു. പി.സി ഇബ്രാഹീം ഹാജി സ്വാഗതവും കാഞ്ഞായി ഉസ്മാന്‍ നന്ദിയും പറഞ്ഞു.
കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(മുഖ്യ രക്ഷാധികാരി), കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍(രക്ഷാധികാരികള്‍), പിണങ്ങോട് അബൂബക്കര്‍(ചെയര്‍), എസ്. മുഹമ്മദ് ദാരിമി, എം.എ മുഹമ്മദ് ജമാല്‍ (വൈ.ചെയര്‍), പി.സി ഇബ്രാഹീം ഹാജി(ജ.കണ്‍), കാഞ്ഞായി ഉസ്മാന്‍, പി. സുബൈര്‍ ഹാജി(കണ്‍), കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍(ട്രഷ), കെ.കെ അഹമ്മദ് ഹാജി, സി. മമ്മൂട്ടി എം.ല്‍.എ, എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്രാഹീം ഫൈസി പേരാല്‍, മുഹമ്മദ് കുട്ടി ഹസനി, അഷ്‌റഫ് ഫൈസി പനമരം, മൊയ്തീന്‍കുട്ടി യമാനി, ഇബ്രാഹീം മാസ്റ്റര്‍ കൂളിവയല്‍, കെ.എ നാസര്‍ മൗലവി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ടി. മുഹമ്മദ്, ചക്കര അബ്ദുല്ല ഹാജി, വട്ടക്കാരി മജീദ്, വി.പി.എ പൊയിലൂര്‍, ചെമ്പന്‍ ഉസ്മാന്‍ ഹാജി, കല്ലങ്കോടന്‍ മൊയ്തു ഹാജി, നൗഫല്‍ വാകേരി, നാസര്‍ ഓര്‍ക്കാട്ടേരി, പി.സി ഉമര്‍ മൗലവി, പി.ടി ആലിക്കുട്ടി, മൊയ്തീന്‍ മേപ്പാടി, ഡോ. നജ്മുദ്ധീന്‍ പള്ളിയാല്‍, റാഷിദ് ഗസാലി കൂളിവയല്‍, പനന്തറ മുഹമ്മദ്, മൊയ്തീന്‍ കുട്ടി പിണങ്ങോട്, ഹാരിസ് ബനാന(അംഗങ്ങള്‍).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago