ജൈവ- ഇന്ധനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ വിമാനം പറത്തി സ്‌പൈസ്‌ജെറ്റ്
ന്യൂഡല്‍ഹി: ജൈവ- ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനം പറത്തി സ്‌പൈസ്‌ജെറ്റ്. തിങ്കളാഴ്ച ഡല്‍ഹിയിലാണ് വിമാനം വിജയകരമായി പറന്നിറങ്ങിയത്.
സ്‌പൈസ്‌ജെറ്റിന്റെ ക്യു400 ടര്‍ബോപ്രോപ് വിമാനമാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ഡെറാഡുണില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനത്തെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ല്‍ മന്ത്രിമാരും എയര്‍ലൈന്‍ മാനേജ്‌മെന്റും ചേര്‍ന്ന് സ്വീകരിച്ചു.
നിലവില്‍ ആഗോളതലത്തില്‍ കാനഡയില്‍ ജൈവ- ഇന്ധനം ഉപയോഗിച്ചുള്ള വിമാന സര്‍വീസ് നടത്തുന്നുണ്ട്.
സാധാരണ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഹൈ എയര്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എ.ടി.എഫ്) കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജൈവ- ഇന്ധനത്തിന്റെ വഴിയേ നീങ്ങുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലാണ് ഇന്ത്യയിലെ എ.ടി.എഫ് നിരക്കിപ്പോള്‍. ജി.എസ്.ടിക്കു കീഴിലല്ലാത്തതിനാല്‍ സംസ്ഥാനങ്ങളുടെ ലെവിയും നികുതിയും കാരണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."