ഇംഗ്ലണ്ട്- പാകിസ്താന്‍ ടി20 പരമ്പരക്ക് ഇന്ന് തുടക്കം
ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലണ്ട് - പാകിസ്താന്‍ ടി20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ടെസ്റ്റ് പരമ്പര സ്വന്തമക്കിയ ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ നടക്കുന്ന ടി20 പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. കൊവിഡിന് ശേഷം ആദ്യമായിട്ടാണ് രണ്ട് പ്രധാന രാജ്യങ്ങള്‍ തമ്മില്‍ ടി20 ക്രിക്കറ്റ് മത്സരം നടത്തുന്നത്.
ഇന്ന് രാത്രി 10.30ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിനാല്‍ ടി20 യെങ്കിലും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്താന്‍.
പാകിസ്താനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരവും മഴ കാരണം തടസപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ടി20 മത്സരത്തിന് മഴ ഭീഷണി ഇല്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ അധികൃതര്‍ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇയോണ്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് ഷക്തമായ നിലയിലാണ്.
ഡേവിഡ് മലാന്‍, ജേസണ്‍ റോയി, ജോ ഡെന്‍ലി, ടോം ബെന്റന്‍, ഡേവിഡ് വില്ലി, ലെവിസ് ഗ്രിഗറി, മുഈന്‍ഡ അലി, ടോം കറന്‍, ജോണി ബയറിസ്‌റ്റോ, സാം ബില്ലിങ്‌സ്, ആദില്‍ റാഷിദ്, ക്രിസ് ജോര്‍ദാന്‍, ഷാക്കിബ് മഹുമൂദ് എന്നിവരടങ്ങുന്നതാണ് ഇംഗ്ലീഷ് നിര.
ബാബര്‍ അസമാണ് പാകിസ്താന്‍ നിരയെ നയിക്കുന്നത്. ഫഖറു സമാന്‍, ഹൈദര്‍ അലി, ഇഫ്തികാര്‍ അഹമ്മദ്,കുശ്ദില്‍ ഷാസ, ഇമാദ് വാസിം, മുഹമ്മദ് ഹഫീസ്, ഷബാദ് ഖാന്‍, ഷൊയിബ് മാലിക്, മുഹമ്മദ് റിസ്‌വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഹാരിസ് റഊഫ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹസനൈന്‍, നസീം ഷ, ഷഹീന്‍ അഫ്രീദി, വഹാദ് റയിസ് എന്നിവരാണ് പാക് ടീമിലുള്‍പ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."