HOME
DETAILS
MAL
മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
backup
April 25 2019 | 10:04 AM
ഭോപാല്‍: മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഛിന്ദ്വാരയില് കര്‍ഷകനായ അകദു ഉയ്കെയെയാണ് കൃഷിയിടത്തിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
9,000 രൂപയുടെ കടം തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. മകളുടെ വിവാഹത്തിനായി പലിശക്കാരില്‍നിന്ന് 9000 രൂപ വായ്പയെടുത്തിരുന്നതായും അത് തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ലെന്നും കര്‍ഷകന്റെ ഭാര്യ ശകല്ബാട്ടി പറഞ്ഞു. നാലുവര്‍ഷമായി കൃഷി നഷ്ടത്തിലാണ്. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് സംബന്ധിച്ച് അദ്ദേഹം ആഴ്ചകളായി ആശങ്കപ്പെട്ടിരുന്നതായും ശകല്ബാട്ടി പറഞ്ഞു.
കര്‍ഷകന്റെ മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."