പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ദ്വിദിന പര്യടനം ഇന്ന് ആരംഭിക്കും.
പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതിനു ശേഷം 10.15ന് ഹെലികോപ്റ്റര്‍ മാര്‍ഗം ചെങ്ങന്നൂരിലേക്കു പോകും. 11.45 വരെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ആലപ്പുഴയിലേക്ക് പോകും.
അവിടെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ക്യാമിലോട്ട് കണ്വന്ഷന് സെന്ററില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. 2.30ന് ആലപ്പുഴയില്‍ നിന്നു കൊച്ചിയിലേക്കു തിരിക്കും. 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാംപുകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. രാത്രി കൊച്ചിയില്‍ തങ്ങും.
നാളെ രാവിലെ 10ന് വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോയ ശേഷം 10.45ന് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 11.30 മുതല്‍ 12.30വരെ പ്രളയത്തില്‍ തകര്‍ന്ന കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. നാളെ കോഴിക്കോട്ട് നിന്നും പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഡല്‍ഹിക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."