പശ്ചിമ ഏഷ്യയിലെ മികച്ച നഗരങ്ങളില്‍ മസ്‌കത്തിന് ആറാം സ്ഥാനം
മസ്‌കത്ത്: ലോകത്തിലെ 140 നഗരങ്ങളില്‍ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് നടത്തിയ പഠനത്തില്‍ ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡക്‌സ് 2018ലെ പട്ടികയില്‍ മിഡില്‍ഈസ്റ്റില്‍ നിന്ന് മസ്‌കത്തിന് ആറാം സ്ഥാനം.
സ്ഥിരത, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ സംരക്ഷണം, സാംസ്‌കാരിക ഉന്നമനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് പഠനം നടന്നത്.
ഏറ്റവും സന്തോഷകരമായി ജീവിക്കാന്‍ കഴിയുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍പും ക്ലീന്‍ നഗരമായ മസ്‌കത്ത് ഇടം നേടിയിട്ടുണ്ട്. ലോക റാങ്കിങ്ങില്‍ ആസ്‌ത്രേലിയയിലെ വിയന്ന ഒന്നാം സ്ഥാനവും മെല്‍ബണ്‍ രണ്ടാം സ്ഥാനവും നേടി. മിഡില്‍ഈസ്റ്റ് രാജ്യങ്ങളുടെ റാങ്ക് യഥാക്രമം ദുബൈ- 69, അബൂദബി- 71, തെല്‍അവീവ്- 76, കുവൈത്ത് സിറ്റി- 75, ദോഹ 87, മസ്‌കത്ത്- 90, ബഹ്‌റൈന്‍- 94, അമ്മാന്‍- 98, റിയാദ്- 108, ജിദ്ദ- 113 എന്നിങ്ങനെയാണ്. ഇന്ത്യയില്‍ നിന്ന് ഡല്‍ഹിയും മുംബൈയുമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. ഡല്‍ഹി 112ഉം മുംബൈ 117ഉം സ്ഥാനം നേടി. ദമസ്‌കസ് ആണ് ഏറ്റവും പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."