HOME
DETAILS

ന്യൂനപക്ഷ അടിയൊഴുക്കുകള്‍ ഉള്‍ക്കൊള്ളാനാവാതെ സി.പി.എം

  
backup
April 25 2019 | 20:04 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3

 

സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്, ബൂത്ത് തലത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും


തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണത്തിലും,ശക്തമായ അടിയൊഴിക്കിലും സംസ്ഥാനത്തെ എട്ടു ലോക്‌സഭാ മണ്ഡലങ്ങളിലടക്കം കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന സൂചനയില്‍ സി.പി.എമ്മിന് ആശങ്ക. എന്നാല്‍ ബി.ജെ.പി ഇവിടങ്ങളില്‍ വ്യാപകമായി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചിരിക്കാമെന്നാണ് പാര്‍ട്ടി മുഖം രക്ഷിക്കാനായി പുറത്ത് വിടുന്ന ആരോപണം.
ഇന്ന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും. ഇടതുമുന്നണിയുടെ അഭിമാന പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും അവസാന നിമിഷം അടിയൊഴുക്കുണ്ടായെന്നാണ് ബൂത്ത്തലത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന.
കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, മാവേലിക്കര, കൊല്ലം, കോഴിക്കോട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് സി.പി.എമ്മിന് ആശങ്കയുള്ളത്. അതേസമയം വോട്ടെടുപ്പ് നടന്ന ദിവസം പല മണ്ഡലങ്ങളിലും ബി.ജെ.പി സജീവമായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പി ശക്തമായി മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 1,72,826 വോട്ടുകള്‍ നേടിയ കാസര്‍കോട് ബി.ജെ.പി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ സഹായിച്ചതായും ബി.ജെ.പി സ്ഥാനാര്‍ഥി പ്രധാനമായും മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം വോട്ട് മറിഞ്ഞതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൂത്തുതലം മുതല്‍ നടത്തിയ പരിശോധനയില്‍ കെ.പി സതീഷ് ചന്ദ്രന്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കണക്കുകള്‍ സഹിതം ബൂത്തുതല റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി കോട്ടയായ കല്ല്യാശ്ശേരിയിലും, പയ്യന്നൂരിലും മികച്ച പോളിങ്ങ് സി.പി.എമ്മിന് അനുകൂലമായിരുന്നുവെന്നും സി.പി.എം വിലിയിരുത്തുന്നു. ബി.ജെ.പി കഴിഞ്ഞ തവണ 51,636 വോട്ടുകള്‍ നേടിയ കണ്ണൂരില്‍ ഇത്തവണ സുധാകരന് വോട്ട് മറിച്ചിട്ടുണ്ട്. കൂടാതെ യു.ഡി.എഫ് കോട്ടകളില്‍ ഉണ്ടായ പോളിങ്ങ് വര്‍ധനവ് സുധാകരന് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സഹായിക്കുമെന്നും ഇവിടെ ശ്രീമതിക്ക് പ്രതീക്ഷ വേണ്ട എന്നുമാണ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടെന്നാണ് സൂചന.


വടകരയില്‍ ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന് വോട്ട് മറിച്ചിട്ടുണ്ടെന്ന് വടകര മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 76,313 വോട്ടുകളാണ് ബി.ജെ.പി നേടിയിരുന്നത്. ഇതില്‍ പകുതിയെങ്കിലും മുരളീധരന് ലഭിച്ചിട്ടുണ്ടെന്നും ബൂത്തുതല റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തലശ്ശേരിയിലും, കൂത്തുപറമ്പിലും പോളിങ്ങ് കൂടിയതും സ്ത്രീ വോട്ടര്‍മാരില്‍ ഒരു വിഭാഗവും, ഒരു വിഭാഗം ന്യൂനപക്ഷവും ജയരാജന് വോട്ട് ചെയ്തിട്ടുണ്ടെന്നും ചെറിയ മാര്‍ജിനില്‍ ജയരാജന്‍ ജയിച്ചു കയറുമെന്നും ബൂത്തുതല റിപ്പോര്‍ട്ടിലുണ്ട്.ബി.ഡി.ജെ.എസ് മത്സരിച്ച ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് ബി.ജെ.പിക്കാര്‍ കൂട്ടത്തോടെ വോട്ടു ചെയ്തുവെന്നാണ് ആലത്തൂര്‍ മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട്. ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ടി.വി ബാബു പ്രചാരണത്തില്‍ സജീവമായിരുന്നില്ല. ബി.ജെ.പി വോട്ടുകള്‍ മറിഞ്ഞാലും അവസാന ദിവസങ്ങളില്‍ കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിന്റെ ഇടപെടലും മറ്റു പാര്‍ട്ടി വോട്ടുകള്‍ ചോരാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതും പി.കെ ബിജു നേരിയ ഭൂരിപക്ഷത്തില്‍ മണ്ഡലം നില നിര്‍ത്താന്‍ കഴിയുമെന്നാണ് മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.മാവേലിക്കരയിലും ബി.ജെ.പി സജീവമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി തഴവ സഹദേവനാണ് ജനവിധി തേടിയത്. 1,15,760 വോട്ടുകള്‍ നേടിയ കോഴിക്കോടും എ. പ്രദീപ്കുമാറിന്റെ വിജയ പ്രതീക്ഷകള്‍ക്കുമേല്‍ ബി.ജെ.പി വോട്ടുകള്‍ തടസം നില്‍ക്കുമെന്നും ആശങ്കയുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ മത്സരിച്ച ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ കാര്യത്തിലും ഇടതുമുന്നണിക്ക് ആശങ്കയുണ്ട്. മൂന്നാം തവണ ജനവിധി തേടിയ എ.സമ്പത്ത് ജയിക്കാതിരിക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസ് നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നാണ് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നില നില്‍ക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ എല്‍.ഡി.എഫ് നേതാക്കന്മാര്‍ ആരോപിക്കുന്നുണ്ട്. കൊല്ലം മണ്ഡലത്തില്‍ വോട്ടുകച്ചവടം നടത്താനുള്ള ശ്രമമുണ്ടെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇത്തരമൊരു ആരോപണം തള്ളിയ ബി.ജെ.പി നേതൃത്വം പാര്‍ട്ടിയില്‍ വോട്ടുകച്ചവടം നടത്തുന്ന നേതാക്കന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് ചില മണ്ഡലങ്ങളില്‍ വോട്ടുകച്ചവടം നടന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാലും തങ്ങള്‍ക്ക് ആറ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും എട്ടിടത്ത് പ്രതീക്ഷയുണ്ടെന്നും സി.പി.എം വിലയിരുത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago