നിലയ്ക്കാതെ അക്രമം; ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസിന് ബോംബേറ്
തളിപ്പറമ്പ്: ആന്തൂര്‍ ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസിനുനേരെ ബോംബേറ്. ബക്കളം പുന്നക്കുളങ്ങരയിലെ ലീഗ് ഓഫിസായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന് നേരെയാണ് ബോംബേറ് നടന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ബോംബേറില്‍ ഓഫിസ് ചുമരിന് കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ ഇറച്ചിക്കോഴി കടയുടെ മേല്‍ക്കൂര തകര്‍ന്നു. ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടമ്പേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അഷ്‌റഫിന്റെതാണ് കട.
സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇറച്ചിക്കോഴി കടക്കുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്നലെ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. തളിപ്പറമ്പ് എസ്.ഐ കെ.കെ പ്രശോഭിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, മഹ്മൂദ് അള്ളാംകുളം, സി.പി.വി അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാല്‍, സമദ് കടമ്പേരി, കോണ്‍ഗ്രസ് നേതാക്കളായ പി.ം പ്രേംകുമാര്‍, വത്സന്‍ കടമ്പേരി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."