ശുചീകരണത്തില്‍ പങ്കാളികളായത് 987 പേര്‍
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ പ്രളയബാധിത മേഖലകളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാടിനു മാതൃകയാകുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തില്‍ 987 പേരാണ് രണ്ടാം ദിനത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
നഗരൂര്‍, പാങ്ങോട്, പനവൂര്‍, മാറനല്ലൂര്‍ എന്നീ പഞ്ചായത്തുകളിലേയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പാണ്ടനാട് പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മംഗലപുരം അരുവിക്കര, തൊളിക്കോട്, പെരുങ്കടവിള എന്നീ പഞ്ചായത്തുകളിലെയും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലേയും സന്നദ്ധ പ്രവര്‍ത്തകരാണ് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ശുചീകരണ പരിപാടികളില്‍ പങ്കാളികളായത്. കുളത്തൂര്‍, കാട്ടാക്കട പഞ്ചായത്തുകളും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും പുലിയൂര്‍ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും നെടുമങ്ങാട് നഗരസഭയും ബുധനൂര്‍ പഞ്ചായത്തിലും കരകുളം പഞ്ചായത്ത് ചെറിയനാട് പഞ്ചായത്തിലെയും അമ്പൂരി പഞ്ചായത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലും ശുചീകരണത്തില്‍ പങ്കെടുത്തു. വീടുകളുടേയും കിണറുകളുടേയും ശുചീകരണത്തോടൊപ്പം പൊതു സ്ഥാപനങ്ങളുടെ ശുചീകരണവും നടത്തി. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ പാണ്ടനാട് തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഓഫിസുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ നടത്തി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി. സുഭാഷ്, ബി. ബിജു, യൂസഫ്, അജിതകുമാരി എന്നിവരും പഞ്ചായത്തു പ്രസിഡന്റുമാരായ ഐ. മിനി, എം.എസ് അനില, എസ്. ഗീത, എസ്. രമ, ബന്‍സി, ആര്‍. സുനിത, ഷംന നവാസ്, എസ്.വി കിഷോര്‍, ബി. ഷാജി, എം. രഘു, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എ ഹില്‍ക് രാജ്, ഹരിത കേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ.എ അനില്‍ കുമാര്‍, എ.ഡി.സി ജനറല്‍ വി.എസ് നീലകണ്ഠ പ്രസാദ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍ കുമാര്‍, ലൈഫ്മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സജീന്ദ്ര ബാബു, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ ശ്രീകുമാര്‍, നവകേരളം ജില്ലാ സെല്‍ അംഗങ്ങളായ ബി.എം ചന്ദ്രമോഹന്‍, ആര്‍.എസ് രാജഗോപാല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."