ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി മാനന്തവാടി നഗരത്തില്‍ പരിശോധന തുടരുന്നു
മാനന്തവാടി: സബ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള പരിശോധന രണ്ടാം ദിവസവും മാനന്തവാടി നഗരത്തില്‍ തുടര്‍ന്നു. വൃത്തിഹീനമായ നിലയില്‍ കണ്ടെത്തിയ കെ.എസ്.ആര്‍.ടി.സി കാന്റീന്‍ അടച്ചു പൂട്ടിച്ചു.
ഇത് രണ്ടാം തവണയാണ് ഇതേ പേരില്‍ ഈ കാന്റീന്‍ പൂട്ടുന്നത്. നഗരത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. നഗരസഭയുടെയും കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഹെല്‍ത്ത് കാര്‍ഡില്ലാത്ത തൊഴിലാളികളെ കണ്ടെത്തിയതും കാന്റീന്‍ പൂട്ടിച്ചതും.
രണ്ട് ദിവസത്തിനകം തൊഴിലാളികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കുടിവെള്ള പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അവ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശവും നല്‍കി. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
കുറുക്കന്‍ മൂല പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജുബായി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ജി ഷിബു, അഗസ്റ്റ്യന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസം റവന്യു, എക്‌സൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് ബേക്കറികളില്‍ നിന്നായി ഫുഡ് സേഫ്റ്റി വിഭാഗം 2000 രൂപ പിഴ ഈടാക്കി. തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്യുകയും അതേ സമയം ഗോഡൗണാക്കി ഉപയോഗിക്കുകയും ചെയ്യുന്ന വസ്ത്ര സ്ഥാപനത്തിന് നോട്ടീസ് നല്‍കി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ട സ്ഥലമുടമകള്‍ക്കും നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ സംയുകതപരിശോധന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സബ് കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."