യു.പി.എസ്.സി ജിഹാദ്; വിദ്വേഷ പരാമര്‍ശമടങ്ങിയ പരിപാടിയുടെ സംപ്രേഷണം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു
ന്യൂഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടയായി മുസ്‌ലിം ഓഫിസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന് വിദ്വേഷ പരാമര്‍ശം ഉന്നയിച്ച സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ പരിപാടി സംപ്രേഷണം ചെയ്യുന്നത് ഡല്‍ഹി ഹൈക്കടോതി തടഞ്ഞു. ഇന്നലെ രാത്രി എട്ടിന് നിശ്ചയിച്ചിരുന്ന സംപ്രേഷണമാണ് കോടിതി സ്‌റ്റേ ചെയ്തത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സ്റ്റേ. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
അഖിലേന്ത്യ സര്‍വിസുകളായ ഐ.പി.എസ്, ഐ.എ.എസ് തസ്തികകളില്‍ മുസ്്‌ലിം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഇത്തരം ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും എന്നും സുരേഷ് ചവെങ്ക ചോദിച്ചിരുന്നു.
ചാനലിലെ വിദ്വേഷ പരാമര്‍ശത്തിനെതിരേ ഐ.പി.എസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."