HOME
DETAILS

മഴക്കെടുതി; റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണം

  
backup
August 28 2018 | 04:08 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f

കല്‍പ്പറ്റ: മഴക്കെടുതിയില്‍ സംഭവിച്ചിട്ടുള്ള നഷ്ടത്തിന്റെ കണക്കുകള്‍ ഓഫിസ് മേധാവി മുഖാന്തരം നാളെ രാത്രി എട്ടിനകം ജില്ലാ പ്ലാനിങ് ഓഫിസിലെത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
കണക്കുകള്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ ക്രോഡീകരിച്ച് ഇനം തിരിച്ച് 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രളയംമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കി എത്രയും വേഗം കൃത്യമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഗുരുതരമായ വെള്ളപ്പൊക്കത്തിലും പൂര്‍ണമായി തകര്‍ന്ന വീടുകളുടെ നാശനഷ്ടം തഹസില്‍ദാര്‍മാരും ഭാഗികമായി തകര്‍ന്ന വീടുകളുടെ നാശനഷ്ടം ലൈഫ് മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എന്‍ജിനീയറിങ് വിഭാഗവും പരിശോധിച്ച് കണക്കെടുക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ പട്ടികജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരുടെ സഹായത്തോടെ തഹസില്‍ദാര്‍മാര്‍ തയാറാക്കും. വിളകളുടെ നഷ്ടം കണക്കാക്കി നാലു പ്രത്യേക ശീര്‍ഷകങ്ങളിലായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പൂര്‍ണമായ നഷ്ടം, ഭാഗിക നഷ്ടം, വിളനാശം, നിലം ഒരുക്കല്‍ ചെലവ് എന്നിവ പ്രത്യേകം കണക്കാക്കും. ആര്‍.എ.ആര്‍.എസ്, എം.എസ്.എസ്.ആര്‍.എഫ് എന്നിവയുടെ സഹായത്തോടെ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കും. കന്നുകാലി, ആട്, കോഴി, പന്നി, മത്സ്യം മുതലായവയുടെ നാശനഷ്ടം കണക്കാക്കാന്‍ ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയരക്ടറെയും മൃഗസംരക്ഷണ വകുപ്പിനെയും ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറെയും ചുമതലപ്പെടുത്തി. കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനുള്ള ചുമതല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കാണ്. റോഡുകള്‍, പാലങ്ങള്‍ കള്‍വര്‍ട്ട്, ഡ്രെയിനേജ് റിട്ടേയിനിങ് വാള്‍ എന്നിവയുടെ നാശനഷ്ടം കണക്കാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ മുനിസിപ്പല്‍ സെക്രട്ടറി, ഡി.ഡി.പി എന്നിവരും നല്‍കണം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും ജലസേചന വകുപ്പിന്റെ കീഴിലുണ്ടായ നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാക്കും. ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ ബി.എസ്.എന്‍.എല്‍ നല്‍കണം. വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ നഷ്ടങ്ങള്‍ കെ.എസ്.ഇ.ബിയും ആരോഗ്യ വകുപ്പിനുണ്ടായ നാശനഷ്ടങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും വിദ്യാഭ്യാസ വകുപ്പിന്റെ നാശനഷ്ടവും വിദ്യാര്‍ഥികള്‍ക്കുണ്ടായ പഠന സാമഗ്രികളുടെ നഷ്ടവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ തയാറാക്കും. പട്ടിക വര്‍ഗ മേഖലയിലുണ്ടായ പൊതുവായ നാശനഷ്ടം, വരുമാന നഷ്ടം, വിദ്യാഭ്യാസ സ്ഥാനപനങ്ങളിലെ നഷ്ടം എന്നിവ വകുപ്പ് തയാറാക്കും. ടൂറിസം മേഖലയിലെ നാശനഷ്ട, വരുമാന നഷ്ടം എന്നിവ ഡി.ടി.പി.സി.യും വാഹനങ്ങള്‍ക്കുണ്ടായ നാശനഷ്ടം ആര്‍.ടി.ഒ.യും ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും വനം വകുപ്പിന്റെ നാശനഷ്ടം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡി.എഫ.ഒ എന്നിവരും കുടുംബശ്രീയുടെത് കുടുംബശ്രീ കോഡിനേറ്ററും തയാറാക്കും.
കണക്കുകള്‍ 31ലെ ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം.കെ അജീഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, ലൈഫ് മിഷന്‍ കോഡിനേറ്റര്‍ സിബി വര്‍ഗീസ്, ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


ജില്ലയുടെ പുനര്‍നിര്‍മാണത്തിന് സജ്ജമായി 'വി ഫോര്‍ വയനാട്'


കല്‍പ്പറ്റ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മിക്കാന്‍ 'വി ഫോര്‍ വയനാട്' എന്ന കോഡിനേഷന്‍ കമ്മിറ്റി കലക്ടറേറ്റ് കോമ്പൗണ്ടിലെ ടൂറിസം ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാനും ജീവനോപാധികള്‍ പ്രവര്‍ത്തന സജ്ജമാക്കാനും പുനരധിവാസത്തിനുമായി പ്രയത്‌നവും പണവും സാധന സാമഗ്രികളും നല്‍കാന്‍ തയാറുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സമിതിയുമായി ബന്ധപ്പെടാം. ംലളീൃംമ്യമിമറ@ഴാമശഹ.രീാല്‍ അറിയിക്കാം. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി വകുപ്പുതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സഹായ സന്നദ്ധത ഏകോപിപ്പിക്കും. നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് റിപ്പയറിങിനും മറ്റും വിദഗ്ധരെ ആവശ്യമുണ്ടെന്നും വി ഫോര്‍ വയനാടില്‍ അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ 04936 204441, 8007761090, 8593012422.


ക്ലീന്‍ വയനാട്-ക്ലീന്‍ പൊഴുതന 30ന്


പൊഴുതന: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ഈമാസം 30ന്, ക്ലീന്‍ വയനാട് കാംപയിന്റെ ഭാഗമായി ക്ലീന്‍ പൊഴുതന എന്ന പേരില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കും.
പഞ്ചായത്ത് തല കോഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി. വാര്‍ഡ്തല കോഡിനേഷന്‍ കമ്മിറ്റികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, സര്‍വിസ് സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പ്രളയബാധിതമായ വീടുകള്‍, പൊതുസ്ഥലങ്ങള്‍, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവ ശുചീകരിക്കുകയാണ് ലക്ഷ്യം. ശുചീകരണ യജ്ഞത്തില്‍ എല്ലാ മേഖലകളിലെയും ജനങ്ങള്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ഥിച്ചു.


ഊര്‍ജിത ശുചീകരണ യജ്ഞം; കര്‍മസേന രൂപീകരണം ഇന്ന്


കല്‍പ്പറ്റ: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മലിനമായ വീടുകളും പരിസരവും കിണറുകളും സ്ഥാപന പരിസരങ്ങളും ശുചിയാക്കാന്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കര്‍മ സേനക്ക് രൂപം നല്‍കുന്നു.ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി താല്‍പര്യമുള്ള ഏതൊരാള്‍ക്കും പങ്കാളികളാകാം. മഴയും വെള്ളപ്പൊക്കവും മൂലം ജില്ലയിലെ മിക്ക കുടിവെള്ള സ്രോതസുകളും മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഓരോ 50 വീടുകള്‍ക്കും രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന സേനയെ സജ്ജമാക്കുകയാണ് ലക്ഷ്യം.
ഇതിനാവശ്യമായ കര്‍മപദ്ധതി രൂപീകരിക്കുന്നതിനും പരിശീലനത്തിനുമായുള്ള ശില്‍പശാല ഇന്ന് രണ്ടിന് എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിലും നടത്തും. പ്രളയാനന്തരം പിടിപെടാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago