HOME
DETAILS
MAL
സി.പി.എം അക്രമം മാത്രം കൈമുതലാക്കിയ പാര്‍ട്ടിയായി മാറി: മുല്ലപ്പള്ളി രാമചന്ദ്രന്
backup
April 26 2019 | 06:04 AM
വടകര: ഒഞ്ചിയം സമരസേനാനി മനക്കത്താഴ ഗോവിന്ദന്റെ മകന്റെ വീടിനുനേരെ നടന്ന അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ട്രീയത്തിനെതിരേയായിരുന്നു വടകര ഇത്തവണ വോട്ടുചെയ്തത്. അങ്ങനെ വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളയാണോ അക്രമം എന്ന് സി.പി.എം വ്യക്തമാക്കണം. തെരഞ്ഞെടുപ്പോടെ ദേശീയ പദവി നഷ്ടപ്പെട്ട് വെറുമൊരു പ്രാദേശിക പാര്‍ട്ടിയാവാന്‍ പോവുകയാണ് സി.പി.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."