കെ.എം.സി.സി സംഘം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
പറവൂര്‍: മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ ഓള്‍ ഇന്ത്യ കെ.എം.സി.സിയുടെ ജനറല്‍ സെക്രട്ടറിയും ചെന്നൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറിയുമായ എ ശംസുദ്ദീന്റെ നേതൃത്വത്തില്‍ കെ.എം.സി.സി സംഘം എറണാകുളം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആലുവ, കളമശ്ശേരി, പറവൂര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ദുരിതത്തിലായ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. വെള്ളം കയറി നശിച്ച വീടുകളിലെത്തിയ സംഘത്തോട് ജാതിമത ഭേദമെന്യേ നിരവധിപേര്‍ കണ്ണീരോടെ കദന കഥകള്‍ വിവരിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ താന്നിപാടത്തു സന്ദര്‍ശനത്തിനെത്തിയ സംഘത്തോട് തങ്ങളുടെ ഈ തകര്‍ന്ന ഭാവനങ്ങള്‍ക്കു മുകളിലൂടെയാണ് ബോട്ടുകള്‍ പലരെയും രക്ഷിച്ചുകൊണ്ടുപോയതെന്ന് പറഞ്ഞവര്‍ കരഞ്ഞപ്പോള്‍ പ്രളയക്കെടുതിയുടെ ആഴം അനാവരണം ചെയ്യപ്പെടുകയായിരുന്നു.
അടിയന്തര സഹായമായി ഏതാനും പേര്‍ക്ക് ധനസഹായം കൈമാറിയ സംഘം കൂടുതല്‍ സഹായങ്ങളുമായി തങ്ങള്‍ വൈകാതെ വീണ്ടും വരും എന്ന് ഉറപ്പ് നല്‍കിയാണ് അവിടെനിന്നും മടങ്ങിയത്.നീണ്ടൂരിലെത്തിയ സംഘത്തെ ലീഗ്ചിറ്റാറ്റുകര പഞ്ചായത്തു പ്രസിഡന്റ് കെ.കെ അബ്ദുല്ലയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വെള്ളത്തില്‍ മുങ്ങിയ നീണ്ടൂര്‍ ചിറ്റാറ്റുകര ജുമാ മസ്ജിദ് സന്ദര്‍ശിച്ച ശേഷം പൗരസമിതി റോഡും പരിസരങ്ങളും സന്ദര്‍ശിച്ചു. ജില്ലാവര്‍ക്കിങ് കമ്മിറ്റി അംഗം വി എം കാസിം, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ അബ്ദുല്‍ കരിം, കെ.കെ അബ്ദുല്ല എന്നിവര്‍ വെള്ളപ്പൊക്ക കെടുതികള്‍ സംഘത്തിന് വിശദീകരിച്ചു നല്‍കി. നസീര്‍ ഹാജി ചെന്നൈ,റസാക്ക് ഹാജി,നൗഫല്‍ സൈത്തൂണ്‍,ആശിര്‍ കാണിരോട്, ഉബൈദ് കാരാളത്ത്, റിയാസ് വെല്ലൂര്‍, സലിം ഹാജി കാഞ്ഞിരോട്, സി.വി ഹാഷിം,മലബാര്‍ പ്ലാസ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എം അബ്ദുല്‍മജീദ്, സഹഭാരവാഹികളായ പി കെ ജലീല്‍, കെ.എച്ച് മുഹമ്മദ്കുഞ്ഞു, ഉസ്മാന്‍ തോലക്കര, ഹംസ പറക്കാടന്‍, ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ്, യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് കെ.എം ആസാദ്, യൂത്ത് ലീഗ് പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ ഷാ സുല്‍ത്താന്‍ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കേട്ടറിഞ്ഞതിലും രൂക്ഷമായ സംഭവങ്ങളാണ് നേരില്‍ കാണാന്‍ കഴിഞ്ഞതെന്നും അടിയന്തരമായി യോഗം ചേര്‍ന്ന് ചെയ്യാവുന്ന പരമാവധി സഹായങ്ങള്‍ എത്രയും വേഗം എത്തിക്കുമെന്നും സംഘത്തലവന്‍ എ ഷംസുദ്ദീന്‍ സന്ദര്‍ശന ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."