ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തിരുത്തി ശ്രീലങ്ക
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തിരുത്തി ശ്രീലങ്കന്‍ അധികൃതര്‍. 253പേരാണ് സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ റിപോര്‍ട്ടില്‍ പറയുന്നു. 359പേര് കൊല്ലപ്പെട്ടുവെന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ പുറത്തുവിട്ട കണക്ക്.
കണക്കുകൂട്ടുമ്പോള്‍ വന്ന പിഴവാണ് മരിച്ചവരുടെ എണ്ണം കൂടുതലായി രേഖപ്പെടുത്താന്‍ കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ചിലരുടെ പേരുകള്‍ ഒന്നിലധികം തവണ പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. പലരുടെയും ശരീരങ്ങള്‍ പൂര്‍ണമായി നശിച്ച നിലയിലും ചിന്നിച്ചിതറിയ നിലയിലുമായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതോടെയാണ് യഥാര്‍ഥ കണക്കുകള്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്നും ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."